Publish Date: Fri, 21 Jan 2022 (18:45 IST)
Updated Date: Fri, 21 Jan 2022 (18:47 IST)
മാറ്റിവെച്ചു. ജനുവരി 23,30 തിയ്യതികളിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകളാണ് മാറ്റിവെച്ചത്. ഞായറാഴ്‌ചകളിൽ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.
ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എഡ്യൂക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയുടെ പരീക്ഷ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്.
പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പി.എസ്.സി. വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണെന്ന് പിഎസ്‌സി വാർത്താക്കുറിപ്പിൽ അറിയിച്ചു.