ജോലി അന്വേഷിക്കുന്നവരാണോ? യുഎഇയിലേക്ക് 200 സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്

ഈ റിക്രൂട്ട്‌മെന്റിനു സര്‍ക്കാര്‍ അംഗീകൃത സര്‍വീസ് ചാര്‍ജ് ബാധകമാണ്

രേണുക വേണു
ശനി, 2 നവം‌ബര്‍ 2024 (14:22 IST)
Security Job - UAE

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് 200 സെക്യൂരിറ്റി ഗാര്‍ഡുമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പരിജ്ഞാനവും, എസ്.എസ്.എല്‍.സി യോഗ്യതയും, 175 സെ.മീ പൊക്കവും നല്ല ആരോഗ്യവാനും, സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാര്‍ഗ്ഗനിര്‍ദ്ദേശത്തെക്കുറിച്ച് നല്ല ധാരണയുള്ളവനും,  ആര്‍മി /പൊലീസ് /സെക്യൂരിറ്റി തുടങ്ങിയ ജോലിയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പരിചയസമ്പത്തും ഉള്ളവര്‍ ആയിരിക്കണം. പ്രായപരിധി 25 നും 40 നും ഇടയില്‍. 
 
ശമ്പളം : AED-2262. ഈ റിക്രൂട്ട്‌മെന്റിനു സര്‍ക്കാര്‍ അംഗീകൃത സര്‍വീസ് ചാര്‍ജ് ബാധകമാണ്.
 
 താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്‌പോര്‍ട്ട്, വിദ്യാഭ്യാസം, തൊഴില്‍പരിചയം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2024 നവംബര്‍ മാസം 5, 6 തീയതികളില്‍ അങ്കമാലി ഇന്‍കെല്‍ ടവര്‍ 1 ലുള്ള ഒഡെപെക്കിന്റെ ഓഫീസില്‍ രാവിലെ 9 മണി മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. 
 
വിശദവിവരങ്ങള്‍ക്ക് ഒഡെപെകിന്റെ www.odepc.kerala.gov.in  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2329440/41/42, 7736496574, 9778620460

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഷ പോറ്റി വര്‍ഗവഞ്ചക: അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നുവെന്ന് എം വി ഗോവിന്ദന്‍

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു

'പാലാ കണ്ട് ആരും മോഹിക്കേണ്ട, അതെൻ്റെ കയ്യിലിരിക്കട്ടെ'; പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാൻ മാണി സി കാപ്പൻ

യുഎസിന്റെ ആക്രമണ ഭീഷണി; ഇറാന്‍ വ്യോമപാത ഭാഗീകമായി അടച്ചു

അടുത്ത ലേഖനം
Show comments