Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്നത് എട്ടിന്റെ പണിയോ? യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കുടുംബത്തെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം വരുന്നു

വരുന്നത് എട്ടിന്റെ പണിയോ? യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കുടുംബത്തെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം വരുന്നു
, ബുധന്‍, 24 മെയ് 2023 (19:54 IST)
അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ആശ്രിതര്‍ക്കുള്ള വിസ പരിമിതപ്പെടുത്താനൊരുങ്ങി യുകെ സര്‍ക്കാര്‍. യുകെയില്‍ പഠിക്കുന്ന വിദേശികളായ വിദ്യാര്‍ഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം കൊണ്ടുവരാനാണ് ഗവണ്മെന്റ് തീരുമാനം. ഒരു വര്‍ഷത്തെ മാസ്‌റ്റേഴ്‌സ് കോഴ്‌സുകളിലെ വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് തടയാനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ യുകെ ഒരുങ്ങുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
2023 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഹോം ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 4,90,763 സ്റ്റഡി വിസകള്‍ 2022ല്‍ അനുവദിച്ചിരുന്നു. ഇത് 2005ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സഖ്യയാണ്. ഇത് കൊവിഡിന് മുമ്പുള്ള വര്‍ഷമായ 2019ല്‍ അനുവദിച്ച സംഖ്യയേക്കാള്‍ 26% കൂടുതലാണ്. സ്റ്റുഡന്റ് വിസ ഹോള്‍ഡര്‍മാര്‍ക്കൊപ്പം 1,35,788 ആശ്രിതരും യുകെയില്‍ എത്തിയിരുന്നു. ഇത് 2019നെ അപേക്ഷിച്ച് 9 മടങ്ങ് കൂടുതലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Lottery Vishu Bumper Result Live Updates: 12 കോടിയുടെ അവകാശി എവിടെ? സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന് !