Webdunia - Bharat's app for daily news and videos

Install App

യോഗ്യത പത്താം ക്ലാസ് യോഗ്യത മാത്രം, പരീക്ഷയില്ല: പോസ്റ്റ് ഓഫീസുകളിൽ 21,413 ഒഴിവുകൾ

അഭിറാം മനോഹർ
ഞായര്‍, 2 മാര്‍ച്ച് 2025 (08:52 IST)
ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഗ്രാമീണ്‍ ഡാക് സേവക(ജിഡിഎസ്) തസ്തികയിലേക്കുള്ള നിയമനങ്ങള്‍ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍(ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍(എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകളാണ് നികത്തുന്നത്.
 
21,413 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മാര്‍ച്ച് 3 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in ലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാനാവുക. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, എസ് സി/ എസ് ടി വിഭാഗങ്ങളില്‍ പ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍,ട്രാന്‍സ് ജെന്‍ഡറുകള്‍ എന്നിവരെ ഫീസടക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
 
എഴുത്ത് പരീക്ഷയില്ലാതെ സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാകും തിരെഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷനും ആവശ്യമെങ്കില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിനും വിധേയരാകണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും ഇനി ഒറ്റ നമ്പര്‍!

ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയില്‍ സഹപാഠിയുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച വ്ലോഗർ അറസ്റ്റിൽ

നിയമ വിദ്യാർത്ഥിയായ നവവധു തൂങ്ങി മരിച്ച നിലയിൽ

ഈ രേഖയില്ലാതെ ഇനി പാസ്‌പോര്‍ട്ട് ലഭിക്കില്ല, പുതിയ നിയമം

അടുത്ത ലേഖനം
Show comments