Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചടങ്ങ് ബഹിഷ്കരിച്ചവർ അവാർഡ് തുക തിരികെ നൽകണം എന്ന് ജയരാജ്, ‘പണം മന്ത്രിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല‘; അലൻസിയറുടെ ഉഗ്രൻ മറുപടി

ചടങ്ങ് ബഹിഷ്കരിച്ചവർ അവാർഡ് തുക തിരികെ നൽകണം എന്ന് ജയരാജ്, ‘പണം മന്ത്രിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല‘; അലൻസിയറുടെ ഉഗ്രൻ മറുപടി
, ശനി, 5 മെയ് 2018 (15:45 IST)
ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിച്ചവർ അവാർഡ് തുക തിരികെ നൽകണമെന്ന് പറഞ്ഞ സംവിധായകൻ ജയരാജിന്  മറുപടിയുമായി  നടൻ അലൻ സിയർ. പണം മന്ത്രിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല എന്നാണ് അലൻ സിയർ ജയരാജിനു മറുപടി നൽകിയത്.
 
പുസ്കാരച്ചടങ്ങ് ബഹിഷ്കരിച്ച നടപടി തെറ്റാണെന്നും ഇവർ അക്കൌണ്ടിൽ വന്ന പണം തിരികെ നൽകണം എന്നുമായിരുന്നു ജയരാജിന്റെ പ്രസ്ഥാവന. പുരസ്കാരം വാങ്ങാതെ തലയുയർത്തി തിരികെ വന്നവരുടെ കൂടെയാണ് താനെന്ന്‌ അലൻ സിയർ വ്യക്തമാക്കി. ചിലർക്ക് അവാർഡ് എത്ര കിട്ടിയാലും പോര എന്നത് ഒരു രോഗമാണ് ഇതിന് ചികിത്സ വേണം എന്ന് ചടങ്ങിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയവരെ പേരെടുത്ത് പറയാതെ വിമർശിക്കുകയും ചെയ്തു  താരം.  
 
11 പേർക്ക് മാത്രമേ രാഷ്ട്രപതി അവാർഡ് സമർപ്പിക്കു എന്ന് കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചതോടെ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കേണ്ടതില്ല എന്ന് 68 പുരസ്കാര ജേതാക്കൾ തീരുമാനം എടുക്കുകയായിരുന്നു. മലയാളത്തിൽ നിന്നും പാർവതിയും ഫഹദ് ഫാസിലുമുൾപ്പെടെയുള്ളവർ ചടങ്ങ് ബഹിഷ്കരിച്ചു. ഡൽഹി വിട്ടാണ് ഫഹദ് ഫാസിൽ പ്രതിഷേധമറിയിച്ചത്. അതേ സമയം യേശുദാസും ജയരാജും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്ത് പുരസ്കാരം സ്വീകരിച്ചത്. വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവഞ്ചേഴ്സ്; ഇന്‍ഫിനിറ്റി വാർ 10 ദിവസം കൊണ്ട് നേടിയത് 6450 കോടി - കണ്ണുതള്ളി ഇന്ത്യൻ സിനിമ