Webdunia - Bharat's app for daily news and videos

Install App

ആ‍ഞ്ജനേയനെപ്പോലെ അപമാനിക്കപ്പെട്ട ഒരാള്‍ ഉണ്ടാവില്ല: അനന്യ

Webdunia
ശനി, 30 ഓഗസ്റ്റ് 2014 (13:46 IST)
അനന്യ ഇപ്പോള്‍ സിനിമകള്‍ കുറച്ചു. നല്ല പ്രൊജക്ടുകള്‍ക്കായുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ അത് ഒട്ടേറെ ഗോസിപ്പുകള്‍ക്ക് വഴിവച്ചു. അനന്യ ഗര്‍ഭിണിയാണെന്നും ആഞ്ജനേയനുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടെന്നുമൊക്കെ പ്രചരണമുണ്ടായി. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും ആഞ്ജനേയനുമായുള്ള ബന്ധത്തില്‍ സംതൃപ്തയാണെന്നും ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ അനന്യ പറയുന്നു.
 
ആഞ്ജനേയന്‍ വളരെ സ്നേഹമുള്ള വ്യക്തിയാണെന്നും തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ലെന്നും അനന്യ പറയുന്നു. തങ്ങള്‍ ഒന്നിച്ചുജീവിച്ചുതുടങ്ങിയ ശേഷം ഇത്രയേറെ അപമാനിക്കപ്പെട്ട ഒരു പുരുഷന്‍ വേറെയില്ലെന്നും അനന്യ പറയുന്നു.
 
"ആഞ്ജനേയനെപ്പോലെ ഒരു പുരുഷനും ഇത്ര അപമാനിക്കപ്പെട്ടിട്ടുണ്ടാവില്ല. ഒരുപാട് മോശമായി ചിത്രീകരിക്കപ്പെട്ടു. മൂന്ന് കുട്ടികളുടെ അച്ഛന്‍, ഒരുപാട് സ്ത്രീകളെ വഴിയാധാരമാക്കിയവന്‍... എന്തൊക്കെ കള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. ഏതൊരാള്‍ക്കും ചില ആംഗിളുകളില്‍ ഫോട്ടോയെടുത്താല്‍ ഭംഗി കുറയും. അത്തരം ഫോട്ടോകള്‍ എടുത്ത് അദ്ദേഹത്തെ വിരൂപനാക്കി ചിത്രീകരിച്ചു" - അനന്യ പറയുന്നു.
 
"ഒരാളുടെ ശരീരവും രൂപവും വച്ചാണോ അയാളുടെ സ്വഭാവം തീരുമാനിക്കുന്നത്? ആളുകളുടെ സങ്കല്‍പ്പത്തിന് അനുസരിച്ചുള്ള ഭര്‍ത്താവിനെ ഞാന്‍ കണ്ടെത്തണം എന്നുപറയുന്നതില്‍ എന്താണര്‍ത്ഥം?" - അനന്യ ചോദിക്കുന്നു.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

Show comments