Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സിനിമാക്കാര്‍ ആരും വിളിക്കാറില്ല’ - കലാഭവന്‍ മണിയുടെ മകള്‍ വെളിപ്പെടുത്തുന്നു!

കലാഭവന്‍ മണി എല്ലാം നേരത്തേ അറിഞ്ഞിരുന്നു?

‘സിനിമാക്കാര്‍ ആരും വിളിക്കാറില്ല’ - കലാഭവന്‍ മണിയുടെ മകള്‍ വെളിപ്പെടുത്തുന്നു!
, വെള്ളി, 17 മാര്‍ച്ച് 2017 (17:34 IST)
കലാഭവന്‍ മണി ഈ ലോകത്തുനിന്ന് മറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടു. എന്നാല്‍ മണിയുടെ അഭാവം മലയാളികള്‍ അത്രയ്ക്ക് അറിഞ്ഞില്ല. അതിന് കാരണം മണിയുടെ പാട്ടുകളും സിനിമകളുമായിരുന്നു. അവ ഉള്ളിടത്തോളം മണി മരിച്ചതായി ആര്‍ക്കും തോന്നുകയുമില്ല.
 
ഇതേ അനുഭവമാണ് കലാഭവന്‍ മണിയുടെ കുടുംബത്തിനും. അവരും വിശ്വസിക്കുന്നില്ല മണി ഇനിയില്ല എന്ന്. അച്ഛന്‍ ഷൂട്ടിംഗിന് പോയതുപോലെയാണ് തോന്നുന്നതെന്നാണ് മകള്‍ ശ്രീലക്ഷ്മി പറയുന്നത്.
 
“അച്ഛന്‍ എന്നെ ഒരിക്കലും മോളേ എന്ന് വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളൂ. ആണ്‍കുട്ടികളെപ്പോലെ നിനക്ക് നല്ല ധൈര്യം വേണം, കാര്യപ്രാപ്തി വേണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താന്‍ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛന്‍ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നത് എന്ന്. ഇപ്പോഴാണ് അച്ഛന്‍ അന്ന് പറഞ്ഞതിന്‍റെ പൊരുള്‍ മനസിലാകുന്നത്. അച്ഛന്‍ എല്ലാം നേരത്തേ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്?” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്രീലക്ഷ്മി ചോദിക്കുന്നു. 
 
“സിനിമയില്‍ എല്ലാവര്‍ക്കും തിരക്കാണല്ലോ. അതുകൊണ്ടാകും ആരും വിളിക്കാറൊന്നുമില്ല. ദിലീപ് അങ്കിള്‍ ഇടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. ഒരു ദിവസം അദ്ദേഹം വീട്ടില്‍ വന്നിരുന്നു. എന്നോട് കുറേ സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചിട്ടാണ് പോയത്” - ശ്രീലക്ഷ്മി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തില്‍ ഇങ്ങനെ ഒരു സിനിമ ആദ്യം, ജയസൂര്യയാണ് നായകന്‍ !