ഇനി ഒരു ജന്മമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് താല്‍പര്യം; ആഗ്രഹം തുറന്ന് പറഞ്ഞ് ഷീല

റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഷീല.

ശനി, 27 ജൂലൈ 2019 (12:25 IST)
ഇനിയൊരു ജന്മമുണ്ടെങ്കില്‍ പത്രക്കാരിയായി ജനിക്കാനാണു മോഹമെന്നും ‘നിങ്ങള്‍ ചോദിക്കുന്നതു പോലെ കൗതുകമുള്ള ചോദ്യങ്ങള്‍ നിര്‍ത്താതെ എല്ലാവരോടും ചോദിക്കാമല്ലോ’എന്നും നടി ഷീല. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഷീല.
 
ചിത്രങ്ങള്‍ വരച്ചതു പ്രദശനത്തിനു വേണ്ടി ആയിരുന്നില്ല. സ്വന്തം സന്തോഷത്തിനും നേരമ്പോക്കിനും വേണ്ടി മാത്രമായിരുന്നു. രാത്രി 3 മണിക്കൊക്കെ ഇപ്പോഴും വരയ്ക്കും. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു പ്രദര്‍ശനം നടത്തിയതെന്നും ഷീല പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോള്‍ ലഭിക്കാറുണ്ടെന്നും ഷീല പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം അനുവാദമില്ലാതെ ചേരൻ എന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു: ആരോപണവുമായി നടി, മാപ്പ് പറഞ്ഞ് താരം