വിധേയനില്‍ മമ്മൂട്ടിയുടെ ഇമേജിന് ദോഷം വന്നില്ല, എനിക്കായിരുന്നു റിസ്‌ക്: അടൂര്‍

ജോര്‍ജി സാം
വ്യാഴം, 27 ഓഗസ്റ്റ് 2020 (15:31 IST)
മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ അതില്‍ തിളങ്ങിനില്‍ക്കുന്ന ഒരധ്യായമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘വിധേയന്‍’ എന്ന സിനിമ. ആ ചിത്രത്തില്‍ ഭാസ്‌കര പട്ടേലര്‍ എന്ന വില്ലത്തരമുള്ള കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിച്ചത്. മമ്മൂട്ടിയെ ആ സിനിമയിലേക്ക് തീരുമാനിച്ചത് വലിയ റിസ്‌കായിരുന്നു എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
 
അറിയപ്പെടുന്ന താരത്തെ കാസ്റ്റ് ചെയ്യുമ്പോള്‍ വലിയ റിസ്‌കാണ് നമ്മള്‍ എടുക്കുന്നത്. ഒരു വലിയ സ്റ്റാര്‍ അദ്ദേഹം സ്ഥിരമായി ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്ന് ചെയ്താല്‍ അത് വലിയ പ്രശ്നമാകും. ഇനിഷ്യല്‍ ആയി വലിയ ഓഡിയന്‍സിനെ നമുക്ക് കിട്ടും. പക്ഷേ, അദ്ദേഹത്തെ കണ്ടുപരിചയിച്ച റോള്‍ അല്ലെങ്കില്‍ തിരിച്ചടിക്കും - അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ അടൂര്‍ പറയുന്നു.
 
"വിധേയന്‍ ചെയ്യുമ്പോള്‍ എനിക്ക് വലിയ റിസ്ക്ക് ആയിരുന്നു. മമ്മൂട്ടി അഭിനയിക്കുന്നത് ഒരു ആന്‍റി ഹീറോ റോളിലാണ്. പടത്തിന്റെ ട്രീറ്റ്മെന്‍റ് കൊണ്ടും അതിന് ഈ നടന്‍ പൂര്‍ണമായും വഴങ്ങി എന്നുള്ളതുകൊണ്ടും ആളുകള്‍ക്ക് കണ്‍വിന്‍സിംഗ് ആയി തോന്നുകയായിരുന്നു. മമ്മൂട്ടിയുടെ ഇമേജിന് ദോഷം വന്നില്ല എന്നുമാത്രമല്ല, ഇമേജ് കൂടുകയാണ് ഉണ്ടായത്" - അടൂര്‍ വ്യക്തമാക്കുന്നു.
 
ഉള്ളടക്കത്തിന് കടപ്പാട്: അഴിമുഖം ഡോട്ട് കോം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments