Webdunia - Bharat's app for daily news and videos

Install App

മരക്കാര്‍ ഒടിടി റിലീസ് ചെയ്‌താല്‍ ലാഭമാകില്ല, അത് ലോകം കാത്തിരിക്കുന്ന സിനിമ !

ജോര്‍ജി സാം
വ്യാഴം, 27 ഓഗസ്റ്റ് 2020 (13:40 IST)
പൂര്‍ണമായും എന്‍റര്‍ടെയ്‌നറുകള്‍ ചെയ്യുക എന്നതായിരുന്നു എന്നും സംവിധായകന്‍ പ്രിയദര്‍ശന്‍റെ ലക്‍ഷ്യം. എന്നാല്‍ അതില്‍ നിന്നും മാറി, എക്കാലവും ഓര്‍ത്തിരിക്കാവുന്ന ചില സിനിമകളും പ്രിയന്‍ നല്‍കി. കാഞ്ചീവരം, കാലാപാനി, സില സമയങ്കളില്‍ തുടങ്ങിയ ചിത്രങ്ങള്‍ അത്തരത്തിലുള്ളതാണ്. അവയുടെ ഗണത്തില്‍ ഒടുവിലത്തേതാണ് - മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം !
 
ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും സാങ്കേതികത്തികവാര്‍ന്ന സിനിമ എന്നാണ് പ്രിയദര്‍ശന്‍ ഈ മോഹന്‍ലാല്‍ ചിത്രത്തെ വിലയിരുത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ചിത്രത്തിന്‍റെ റിലീസ് നീണ്ടുനീണ്ടുപോകുമ്പോള്‍ ഏവരും ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട് - മരക്കാര്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമോ?
 
ഈ സിനിമ ഒ ടി ടി റിലീസിന് നല്‍കില്ല എന്നുതന്നെയാണ് അതിന് ലഭിക്കുന്ന ഉത്തരം. അതിന് കാരണം, ഇതിന്‍റെ ബജറ്റ് 100 കോടിയാണ് എന്നത് മാത്രമല്ല. തിയേറ്ററുകളില്‍ മാത്രം ആസ്വദിക്കാനാവുന്ന ചലച്ചിത്രാനുഭവമായിരിക്കും മരക്കാര്‍. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍‌യുദ്ധങ്ങള്‍ ഈ സിനിമയിലുണ്ട്. ബ്രഹ്‌മാണ്ഡ സെറ്റുകളുണ്ട്. മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍റെ കരിയര്‍ ബെസ്റ്റ് പ്രകടനമുണ്ട്. ഇതെല്ലാം ചെറിയ സ്ക്രീനിലേക്ക് ചുരുക്കുന്നതില്‍ ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കോ പ്രേക്ഷകര്‍ക്കോ താല്‍പ്പര്യമില്ല.
 
അതുകൊണ്ടുതന്നെ, എത്രകാലം കാത്തിരിക്കേണ്ടിവന്നാലും മലയാളത്തിന്‍റെ അഭിമാനസിനിമയായ മരക്കാര്‍ വലിയ സ്ക്രീനുകളില്‍ അനുഭവിച്ചറിയാന്‍ തന്നെയാണ് ഓരോ സിനിമാപ്രേമിയും ആഗ്രഹിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments