Webdunia - Bharat's app for daily news and videos

Install App

ഞാന്‍ ചൂഷണം ചെയ്യപ്പെട്ടത് പലരീതിയില്‍, തുറന്നടിച്ച് ഐശ്വര്യ രാജേഷ്

കെ ആര്‍ അനൂപ്
ചൊവ്വ, 26 മെയ് 2020 (15:53 IST)
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ട താരമാണ് ഐശ്വര്യ രാജേഷ്. സിനിമ മേഖലയിലേക്ക് എത്തിയപ്പോൾ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പറയുകയാണ് ഐശ്വര്യ രാജേഷ്. സിനിമ മേഖല നേരിടുന്ന വലിയൊരു പ്രശ്നമാണ് ലൈംഗിക ചൂഷണം. അത് എല്ലായിടത്തുമുണ്ട്. ലൈംഗിക ചൂഷണം മാത്രമല്ല ഞാന്‍ നേരിട്ടത്, നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങൾ നേരിടേണ്ടിവന്നു. 
 
സൂപ്പർ നായികമാരെപ്പോലെ എനിക്ക് വസ്ത്രം അണിയാൻ അറിയില്ലായിരുന്നു. തമിഴ് സംസാരിക്കുന്ന പെൺകുട്ടി എന്നതിനാലും ഇരുണ്ട നിറത്തിന്റെ പേരിലും പല അവസരങ്ങളും നഷ്ടപ്പെട്ടുവെന്ന് ഐശ്വര്യ രാജേഷ് പറയുന്നു. നായികയാകാൻ നോക്കി സമയം കളയേണ്ട, തനിക്ക് പറ്റുമെങ്കിൽ ഒരു കോമഡി താരത്തിനൊപ്പം അഭിനയിക്കാൻ വന്നോളൂ എന്നൊരു പ്രശസ്ത സംവിധായകൻ പറഞ്ഞു. രണ്ടു മൂന്നു വർഷം അവസരമൊന്നും ലഭിക്കാതെ ഇരുന്നതിനുശേഷം അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പന്നിയാറും പദ്‍മ‍ിനിയും, റമ്മി, തിരുടന്‍ പൊലീസ് അങ്ങനെ ലീഡ് റോളുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു തുടങ്ങി. കാക്കമുട്ടൈയാണ് എന്റെ ജീവിതം മാറ്റിമറിച്ചത് - ഐശ്വര്യ രാജേഷ് പറയുന്നു.
 
ചെന്നൈയിലെ ഒരു ചേരിയിലാണ് ഐശ്വര്യ രാജേഷ് ജനിച്ചുവളർന്നത്. കുട്ടിക്കാലത്തേ അച്ഛൻ മരിച്ചു. പിന്നീട് വളരെ കഷ്ടപ്പെട്ടാണ് ഐശ്വര്യ രാജേഷ് വളർന്നുവന്നത്. അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെ അമ്മ ഞങ്ങളെ വളര്‍ത്തി. ഒരു പോരാളിയായിരുന്നു അമ്മ. ഞാൻ ഇന്ന് നാലുപേര്‍ അറിയുന്ന വ്യക്തിത്വമായി തീര്‍ന്നതിനു പിന്നില്‍ തന്റെ അമ്മയുടെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ടെന്നും ഐശ്വര്യ രാജേഷ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments