ദുൽഖറിന് നായിക കാജൽ അഗർവാൾ, ഹേയ് അനാമികയുടെ ഷൂട്ടിംഗ് തുടങ്ങി

അഭിറാം മനോഹർ

വ്യാഴം, 12 മാര്‍ച്ച് 2020 (14:13 IST)
കണ്ണൂം കണ്ണും കൊള്ളൈയടിത്താൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ വീണ്ടും നായകനായൊരുങ്ങുന്ന തമിഴ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഹേയ് അനാമിക എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെന്നിന്ത്യൻ സിനിമയിലെ പ്രശസ്‌ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്ററാണ്. ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
 
ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും,അദിഥി റാവു ഹൈദരിയും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും.പ്രീത ജയറാമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് തമിഴകത്തിന് കൂടി പ്രിയങ്കരനായ മലയാളി സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ്.ചിത്രം ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'എന്നെ ഒറ്റയ്ക്ക് ഇട്ടിട്ട് പോയില്ലേ’; രജിതിനെ കാണാത്ത വിഷമത്തിൽ നെഞ്ചുപൊട്ടി ദയ, പറയിപ്പിക്കല്ലേന്ന് ആരാധകർ