ഈ നിശബ്‌ദത അപകടകരമാണ്, പ്രതികരിച്ചില്ലെങ്കില്‍ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും: അഞ്‌ജലി മേനോൻ

കെ ആര്‍ അനൂപ്
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (10:40 IST)
മലയാള സിനിമയിലെ പ്രമുഖ നടിക്കെതിരെ നടൻ ഇടവേള ബാബുവിന്റെ പരാമർശത്തിൽ എങ്ങും നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ ഇടവേള ബാബുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ. ഈ നിശബദ്ത അപകടകരമാണെന്നും വനിതാ സഹപ്രവർത്തകരോട് ബഹുമാനം പുലർത്തുന്നവർ പോലും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും അഞ്ജലി മേനോൻ കുറിക്കുന്നു. നെയിംലെസ് ആൻഡ് ഷെയിംലെസ് എന്ന ടൈറ്റിൽ ഉള്ള ബ്ലോഗിലാണ് അഞ്ജലി ഇക്കാര്യത്തെ കുറിച്ച് എഴുതിയത്.
 
അഞ്ജലി മേനോന്റെ കുറിപ്പ്:
 
സിനിമയിൽ വനിതാ സഹപ്രവർത്തകരോട് ബഹുമാനം പുലർത്തുന്നവർ പോലും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ഈ നിശബദ്ത അപകടകരമാണ്. ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാൻ നിങ്ങൾ മാനം വെടിയണം.
 
അതിജീവിച്ചവളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുന്നവർ ഇവിടെയുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളിൽ പലരെക്കാൾ ജീവനുണ്ടവൾക്ക്. സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റിടാനോ ഐക്യപ്പെടാനോ വേണ്ടിയല്ല ഈ പറയുന്നത്. തുല്യതക്ക് വേണ്ടിയുള്ള നിലപാടും ഇത്തരം സാഹചര്യങ്ങളിലുള്ള പ്രതികരണവുമാണ് ആവശ്യപ്പെടുന്നത്. അതല്ലെങ്കിൽ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

അടുത്ത ലേഖനം
Show comments