Webdunia - Bharat's app for daily news and videos

Install App

“മോഹന്‍ലാലാണ് പ്രചോദനം” - ബാഹുബലി നായിക പറയുന്നു!

Webdunia
വെള്ളി, 12 ജനുവരി 2018 (21:06 IST)
ഒരു കാര്യത്തിനിറങ്ങിത്തിരിച്ചാല്‍ അതില്‍ വിജയം കണ്ടിട്ട് മാത്രം മടങ്ങിവരുന്ന ശീലം മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്‍റെ മിക്ക പടങ്ങളുടെയും മെഗാവിജയത്തിന് കാരണം അതാണ്. അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും മോഹന്‍ലാല്‍ തയ്യാറാകുന്നു.
 
ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി 18 കിലോ ശരീരഭാരം അദ്ദേഹം കുറച്ചത് മറ്റുള്ളവര്‍ക്ക് വലിയ വാര്‍ത്തയായിരിക്കാം. എന്നാല്‍ മോഹന്‍ലാലിന് അത് ആ സിനിമയ്ക്ക് വേണ്ടി ചെയ്യേണ്ട പ്രാഥമികമായ ഉത്തരവാദിത്തമാണ്. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി എത്ര ബുദ്ധിമുട്ട് സഹിക്കാനും തയ്യാറായാണ് അദ്ദേഹം ഏത് സെറ്റിലും എത്തുന്നത്.
 
ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ മോഹന്‍ലാലാണ് തനിക്ക് പ്രചോദനമെന്ന് ബാഹുബലി നായിക അനുഷ്ക ഷെട്ടി പറയുന്നു. അനുഷ്ക അടുത്തിടെ സൈസ് സീറോ എന്ന ചിത്രത്തിനായി അമിതമായി ശരീരഭാരം വര്‍ദ്ധിപ്പിച്ച് പുലിവാല് പിടിച്ചിരുന്നു. പിന്നീട് ബാഹുബലി 2ല്‍ ശരീരഭാരം കുറച്ചതിന് ശേഷമാണ് അഭിനയിച്ചത്.
 
“ഹിന്ദിയില്‍ ആമിര്‍ഖാനും തെലുങ്കില്‍ പ്രഭാസും തമിഴില്‍ വിക്രമും മലയാളത്തില്‍ മോഹന്‍ലാലുമാണ് ശരീരഭാരം കുറയ്ക്കുന്നതില്‍ എനിക്ക് പ്രചോദനം. പുതിയ ലുക്കിനായി മോഹന്‍ലാല്‍ നടത്തിയ പരിശ്രമം ഒരേ സമയം പ്രചോദിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമാണ്. യുവ അഭിനേതാക്കള്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള മേക്കോവര്‍ സാധ്യമാകുക. പക്ഷേ അത് വിജയകരമായി അദ്ദേഹം ചെയ്തുകാണിച്ചു” - അനുഷ്ക പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments