ഹിറ്റുകളുടെ രാജാക്കന്മാർ വീണ്ടുമൊന്നിക്കുന്നു, മറ്റൊരു മെഗാഹിറ്റിനായി!
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഹിറ്റുകളുടെ തമ്പുരാക്കന്മാർ വരുന്നു!
Publish Date: Fri, 12 Jan 2018 (11:35 IST)
Updated Date: Fri, 12 Jan 2018 (11:37 IST)
മോഹൻലാൽ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നൊരു വാർത്തയാണ് മലയാള സിനിമാ ലോകത്ത് നിന്നും ഉയർന്ന് വരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റുകളുടെ തമ്പുരാക്കന്മാർ ഒന്നിക്കുകയാണ്. രഞ്ജിതും മോഹൻലാലും വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തയാണ് മോളിവുഡിലെ ചൂടൻ വാർത്ത.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കഥ കേട്ട മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് ഉറപ്പു നല്‍കിയെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
മലയാള സിനിമ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് രഞ്ജിത്- മോഹൻലാൽ. രഞ്ജിതിന്റെ ആദ്യ സംവിധാന ചിത്രമായ രാവണപ്രഭുവിലും നായകൻ മോഹൻലാൽ ആയിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷകൽ വാനോളമുയർന്നിരിക്കുകയാണ്.