Webdunia - Bharat's app for daily news and videos

Install App

പാർവതി കഴിവുള്ള പെൺകുട്ടിയാണ്, അമ്മയ്ക്കെതിരെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല: ബാബുരാജ്

വളരെ ആധികാരികമായിട്ടാണ് പത്മപ്രിയ വിഷയങ്ങൾ പഠിച്ച് പറഞ്ഞത്: ബാബുരാജ്

Webdunia
വെള്ളി, 11 ജനുവരി 2019 (10:12 IST)
അമ്മ -ഡബ്യു.സി.സി വിഷയത്തില്‍ ബാബുരാജിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അമ്മയ്ക്കെതിരെ ഡബ്ല്യുസിസി ആരോപണം ഉന്നയിച്ചപ്പോൾ നടിമാർക്കെതിരെയാണ് താരം രംഗത്ത് വന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ മനസ്സുതുറക്കുകയാണ് നടന്‍. 
 
അമ്മ സംഘടനയെക്കുറിച്ച് മോശമായി സംസാരിച്ചതിനാലാണ് ഡബ്ല്യു സിസി അംഗങ്ങളെക്കുറിച്ച് താന്‍ അന്ന് അത്തരത്തില്‍ പ്രതികരിച്ചതെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ബാബുരാജ് വെളിപ്പെടുത്തി. ഡബ്ല്യു സിസി അംഗങ്ങള്‍ അമ്മയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് താരം വ്യക്തമാക്കി.
 
ആ സംഘടനയിലെ പെണ്‍കുട്ടികളെല്ലാവരും തന്നെ വളരെ കഴിവുള്ളവരാണ്. പാര്‍വതി, പത്മപ്രിയ, രമ്യ തുടങ്ങി എല്ലാവരും തന്നെ മികച്ച അഭിനേത്രികളാണ്. അവര്‍ പറഞ്ഞതിലും കാര്യമില്ല എന്ന് പറയുന്നില്ല. പക്ഷേ അമ്മ എന്ന സംഘടനയെ കുറിച്ച് പറഞ്ഞതാണ് എനിക്ക് ഫീലായത്. ഞാനും അബു സലിം ഒക്കെ ഒരുപാട് വട്ടം സഘടനയുടെ മീറ്റിങിന് പോയിട്ടുണ്ട്, ആദ്യമൊക്കെ ഇറക്കി വിട്ടിട്ടുമുണ്ട്. മെമ്പര്‍ അല്ലാത്തവര്‍ പുറത്ത് പോവൂ എന്ന് പറയുമ്പോള്‍ ഞാനും അബു സലീം തുടങ്ങിയവര്‍ അന്ന് പുറത്ത് പോവുമായിരുന്നു.
 
പത്മപ്രിയയൊക്കെ ഈ വിഷയത്തെകുറിച്ച് പഠിച്ച് പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയിരുന്നു. നോക്കു ഞാനൊരു വക്കീലാണ്. ഇത്രയ്ക്കും ആധികാരികമായി പത്മപ്രിയ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ആ കുട്ടിയോട് വളരെയധികം സ്നേഹം തോന്നി. പ്രതികരിച്ചതിന്റെ പേരില്‍ അവര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റായ പ്രവണതയാണ്. - ബാബുരാജ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; തസ്ലിമയില്‍ നിന്ന് ലഭിക്കേണ്ടത് നിര്‍ണായക വിവരങ്ങള്‍

അടുത്ത ലേഖനം
Show comments