കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ഇമ്രാന്‍ ഹാഷ്മി തന്നെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് ജീവിതത്തില്‍ ഏറ്റവും വെളിപ്പുളവാക്കിയ കമന്റെന്ന് നടി ഐശ്വര്യ റായ്. കളേഴ്‌സ് ടിവിയിലെ ഫേമസ്ലി ഫിലിം ഫെയര്‍ സീസണ്‍ 2 വില്‍ വെച്ചാണ് ഐശ്വര്യ ഇമ്രാന്‍ ഹാഷ്മിയുടെ ആ പഴയ അഭിപ്രായം ഓര്‍ത്തെടുത്തത്.
കോഫി വിത്ത് കരണ്‍ എന്ന ഷോയുടെ 4ആം സീസണില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ഐശ്വര്യയ്ക്ക് നേരെയുള്ള ഇമ്രാന്‍ ഹാഷ്മിയുടെ പരാമര്‍ശം. നാല് വർഷം മുൻപുള്ള സംഭവം ഇത്രയും കാലമായിട്ടും എവർഗ്രീൻ ലോകസുന്ദരി മറന്നിട്ടില്ലെന്നത് അതിശയമാണെന്ന് ബി ടൌൺ പറയുന്നു.
അന്ന് ഇമ്രാന്‍ ഐശ്വര്യയ്ക്ക് എതിരെ നടത്തിയ ഫെയ്ക്ക് ആന്‍ഡ് പ്ലാസിറ്റിക്ക് പരാമര്‍ശം വിവാദമായിരുന്നു. ഇതിനേ തുടര്‍ന്ന് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇമ്രാന്‍ രംഗത്തെത്തിയിരുന്നു. അങ്ങനെ വിളിച്ചത് ഒരു നേരമ്പോക്കിനു വേണ്ടിയാണെന്നും പരിപാടിയില്‍ രസകരമായ ഉത്തരം നല്‍കുന്നവര്‍ക്കു വേണ്ടിയുള്ള സമ്മാനം കരസ്ഥമാക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു ഇമ്രാന്റെ വിശദീകരണം.