പഴയ മോഹൻലാലിനു എന്തു സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്; ഭദ്രന്റെ വാക്കുകളിങ്ങനെ
കൊച്ചിയില്‍ സിനിമാ പാരഡിസോ ക്ലബ്ബ് സിനി അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭദ്രന്‍.
മോഹന്‍ലാലിനെ നമിച്ച് പോയ സിനിമയാണ് സ്ഫടികം എന്ന് സംവിധായകന്‍ ഭദ്രന്‍. കൊച്ചിയില്‍ സിനിമാ പാരഡിസോ ക്ലബ്ബ് സിനി അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭദ്രന്‍. ആ മോഹന്‍ലാലിന് എന്ത് പറ്റിയെന്ന് ഇപ്പോഴത്തെ സിനിമകള്‍ കാണുമ്പോള്‍ ആലോചിക്കാറുണ്ടെന്നും ഭദ്രന്‍. അത് അദ്ദേഹത്തിന്റെ കുറവല്ല.
അദ്ദേഹത്തിന്റെ മുന്നിലേക്ക് നല്ല സ്‌ക്രിപ്ടുകള്‍ കടന്നുചെല്ലുന്നില്ല എന്നതാണ് കാരണമെന്നും ഭദ്രന്‍. വൈറസ് എന്ന സിനിമയൊരുക്കിയ ആഷിക് അബുവിന് മികച്ച സംവിധാനത്തിന് പുരസ്‌കാരം നല്‍കി സംസാരിക്കുകയായിരുന്നു ഭദ്രന്‍.
ചാനല്‍ അവാര്‍ഡുകള്‍ ചില മാനദണ്ഡങ്ങള്‍ പുലര്‍ത്തണമെന്നും സിനിമ ഇറങ്ങി മൂന്ന് മാസത്തിനുള്ളില്‍ സൂപ്പര്‍താരങ്ങളെ മുന്നിലിരുത്തി ആ വര്‍ഷത്തെ മികച്ച പ്രകടനത്തിന് അവാര്‍ഡ് നല്‍കുന്ന നല്ല കീഴ വഴക്കമല്ലെന്നും ഭദ്രന്‍. ഇത്തരം അവാര്‍ഡുകള്‍ വാങ്ങാനെത്തുന്ന സൂപ്പര്‍താരങ്ങളെ കാണുമ്പോള്‍ ചിരി വരാറുണ്ട്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ ആരും തന്നെ കുറവുള്ളലരല്ല. അവരാണ് ഈ മലയാള സിനിമയെ മുന്നിലെത്തിച്ചതെന്നും ഭദ്രന്‍.