Publish Date: Wed, 02 Sep 2020 (19:02 IST)
Updated Date: Wed, 02 Sep 2020 (19:02 IST)
മോഹൻലാലിൻറെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 2. അതുകൊണ്ടുതന്നെ എല്ലാവരുടെയും മനസ്സിൽ രണ്ടാം ഭാഗത്തെക്കുറിച്ച് ഒരു കഥ ഉണ്ടാകും എന്നാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ പറയുന്നത്. "ദൃശ്യം 2 അവര്‍ ഉദ്ദേശിക്കുന്ന സിനിമയായിരിക്കില്ല" - ആൻറണി പറഞ്ഞു.
ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് വർഷങ്ങൾക്കു മുമ്പേ ഞാൻ ജീത്തുവിനോട് ആവശ്യപ്പെട്ടിരുന്നു. ‘ഇല്ല അണ്ണാ, കഥ കിട്ടുന്നില്ല’ എന്നായിരുന്നു ജീത്തു അന്ന് പറഞ്ഞത്.
ഈ അടുത്തിടെ ജീത്തു വിളിച്ചു, ഒരു ത്രെഡ് കിട്ടിയെന്ന് പറഞ്ഞു. വർഷങ്ങളോളം ജീത്തു മനസ്സിൽ കണ്ട കാര്യമാണത്. ആരും ചിന്തിക്കാത്ത തരത്തിലുള്ള ഒരു കാര്യം. അങ്ങനെയൊന്നുണ്ടെങ്കിലേ അത് ചെയ്തിട്ട് കാര്യമുള്ളൂ, മാത്രമല്ല സെക്കൻഡ് പാര്‍ട്ടുകള്‍ വളരെ സൂക്ഷിച്ച് മാത്രമേ എടുക്കാന്‍ പാടുള്ളൂ. അതുകൊണ്ട് കഥയില്‍ വളരെ അധികം ജോലികള്‍ ചെയ്തിട്ടാണ് ജീത്തു ജോസഫ് അത് ചെയ്യുന്നത്" - ആന്റണി പെരുമ്പാവൂർ പറയുന്നു.