ഷെയ്‌ൻ വിചാരിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു; തുറന്നടിച്ച് കമൽ
ഒരു സെറ്റിൽ, ഒരു സിനിമ തീർക്കാനായി കരാർ ഒപ്പിട്ടുകഴിഞ്ഞാൽ അയാൾക്ക് പ്രതിബദ്ധത ആരോടാണെന്ന് ആലോചിക്കണം.
ഷെയ്‌ൻ നിഗം വിചാരിച്ചിരുന്നെങ്കിൽ വിവാദങ്ങളും പ്രശ്നങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഒരു സെറ്റിൽ, ഒരു സിനിമ തീർക്കാനായി കരാർ ഒപ്പിട്ടുകഴിഞ്ഞാൽ അയാൾക്ക് പ്രതിബദ്ധത ആരോടാണെന്ന് ആലോചിക്കണം.
തന്നോടായിരിക്കരുത്, പ്രതിബന്ധത. അന്ന് പുറത്തുവന്ന വാർത്തകൾ നോക്കുമ്പോൾ ഷെയ്‌ൻ അയളോടാണ് ഷെയ്‌ൻ അയാളോട് മാത്രമാണ് പ്രതിബദ്ധത കാണിച്ചത്. അങ്ങനെ ചെയ്യരുത്. കരാർ ഒപ്പിട്ടു കഴിഞ്ഞാൽ പിന്നെ സിനിമയോടായിരിക്കണം പ്രതിബദ്ധതയെന്ന് കമൽ പറഞ്ഞത്. മനോരമ ന്യൂസിനോടായിരുന്നു കമന്റെ പ്രതികരണം.
സംവിധായകന്റെ കലയാണ് സിനിമ. അതിനെ അംഗീകരിക്കാൻ ഷെയ്‌ൻ തയ്യാറാകണമെന്നും കമൽ തിരുവനന്തപുരത്ത് പറഞ്ഞു. സിനിമ തീർക്കാൻ നിർമ്മാതാവ് ആവശ്യപ്പെട്ടു. അത് അയാളുടെ ഉത്തരവാദിത്തമാണ്. സംവിധായകന്റെയും നിർമ്മാതാവിന്റെ താൽപര്യത്തിനനുസാരിച്ച് സിനിമ തീർത്തു നൽകണം.