Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ചാലുവിന് അങ്ങനെ പറയാനേ കഴിയൂ, കാരണം അവന്റെ അച്ഛന്റെ പേര് മമ്മൂട്ടി എന്നാണ്‘ - ദുൽഖറിനെ കുറിച്ച് സംവിധായകൻ

‘ചാലുവിന് അങ്ങനെ പറയാനേ കഴിയൂ, കാരണം അവന്റെ അച്ഛന്റെ പേര് മമ്മൂട്ടി എന്നാണ്‘ - ദുൽഖറിനെ കുറിച്ച് സംവിധായകൻ

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 16 മാര്‍ച്ച് 2020 (15:44 IST)
ആരാധകരോടുള്ള പെരുമാറ്റം കൊണ്ടും സമീപനം കൊണ്ടും മലയാളത്തിൽ ഏറ്റവും അധികം ഫാൻസ് ഉള്ള യുവതാരമാണ് ദുൽഖർ സൽമാൻ. ഒരു ക്രൌഡ് പുള്ളർ എന്ന് തന്നെ പറയാം. മമ്മൂട്ടിയുടെ സ്റ്റാർഡമോ പേരോ ഉപയോഗിക്കാതെയാണ് ദുൽഖർ സിനിമയിൽ തുടക്കം കുറിച്ചത്. ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ ദുൽഖറിനു മലയാളികളുടെ മനസിൽ ഒരു ഇടം നേടാൻ സാധിച്ചു. 
 
ഇപ്പോഴിതാ, ദുൽഖറിനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ രഞ്ജിത്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ ലേഖനത്തിൽ മമ്മൂട്ടിയെക്കുറിച്ചുള്ള കുറിപ്പിൽ അദ്ദേഹവുമായുള്ള അടുപ്പത്തെക്കുറിച്ച് മനസ് തുറന്ന രഞ്ജിത്ത് ദുൽഖറിനേയും പരാമർശിക്കുന്നുണ്ട്. 
 
പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാനെ സമീപിച്ച അനുഭവം രഞ്ജിത്ത് ഇങ്ങനെ പങ്കുവെക്കുന്നു: “അയ്യപ്പനും കോശിയും എന്ന സിനിമയുടെ ടീസർ ലോഞ്ച് നടത്തിയത് ദുൽഖറാണ്, ഞങ്ങളുടെ ചാലു. ഈ ആവശ്യത്തിനായി ഞാൻ വിളിച്ചപ്പോൾ ഒരു മറുവാക്കില്ല.സമ്മതം എന്നാണ് അയാൾ പറഞ്ഞത്. അച്ഛന് പിറന്ന മകൻ. അവന് അങ്ങനെ പറയാനേ കഴിയു, കാരണം അവന്റെ അച്ഛന്റെ പേര് മമ്മൂട്ടി എന്നാണ്” .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്പയുടെ ഫോട്ടോ നോക്കി ഒരുപാട് ചീത്തവിളിച്ചു, മാർസ്റ്റർ ഓഡിയോ ലോഞ്ച് വേദിയിൽ വികാരാധീനനായി വിജയ് സേതുപതി