ദൃശ്യം 2 റിലീസ് ഡേറ്റ്, ആമസോണുമായുള്ള കരാറില്‍ നിന്ന് പിന്‍‌മാറാനാവില്ല !

കെ ആര്‍ അനൂപ്
ചൊവ്വ, 5 ജനുവരി 2021 (14:45 IST)
തീയറ്റർ റിലീസിന് എത്താതെ ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതിനെതിരെ സിനിമ മേഖലയിലെ നിന്നുള്ള നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആൻറണി പെരുമ്പാവൂർ. ഇക്കാര്യത്തിൽ വിമർശകർ തൻറെ ഭാഗത്തുനിന്ന് ചിന്തിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.
 
സ്വന്തം കാര്യം മാത്രമാണ് വിമർശകർ ചിന്തിച്ചത്. ദൃശ്യം 2 എന്ന ചിത്രത്തിന് തിയറ്ററുകളുമായി കരാർ ഉണ്ടായിരുന്നില്ല. ഇനി ആമസോൺ പ്രൈമും ആയുള്ള കരാറിൽനിന്ന് പിൻ മാറുവാൻ സാധിക്കില്ലെന്നും ആൻറണി പെരുമ്പാവൂർ വ്യക്തമാക്കി.
 
പുതുവത്സരദിനത്തിൽ പുറത്തുവന്ന ടീസറിലൂടെയാണ് സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ പോകുന്നു എന്ന കാര്യം ആരാധകർ അറിഞ്ഞത്. ദൃശ്യം 2 ഉടൻതന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിലർ ഉൾപ്പെടെയുള്ള പുതിയ അപ്ഡേറ്റുകളും അടുത്തുതന്നെ പുറത്തുവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരില്‍ കണ്ണുവെച്ച് സുരേന്ദ്രന്‍; സുനില്‍ കുമാറാണെങ്കില്‍ പത്മജയും പിന്‍വലിഞ്ഞേക്കും

അഞ്ചുലക്ഷം രൂപ ഒന്നാം സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്

China vs Taiwan: തായ്‌വാനെ വട്ടമിട്ട് ചൈനീസ് പടക്കപ്പലുകൾ: 'ജസ്റ്റിസ് മിഷൻ 2025' രണ്ടാം ദിനത്തിലേക്ക്; ഏഷ്യ-പസഫിക് മേഖല യുദ്ധഭീതിയിൽ

മദ്യപിച്ചെത്തി ഗാന്ധി പ്രതിമയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു

ആര്‍ബിഐയുടെ മുന്നറിയിപ്പ്: ജനുവരി 1 മുതല്‍ മൂന്ന് വിഭാഗത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്‌തേക്കാം

അടുത്ത ലേഖനം
Show comments