Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററുകള്‍ക്ക് മോഹന്‍ലാല്‍ നല്‍കുന്നത് 10 കോടിയുടെ ദൃശ്യം 2 അല്ല, 100 കോടിയുടെ മരക്കാര്‍ !

തിയേറ്ററുകള്‍ക്ക് മോഹന്‍ലാല്‍ നല്‍കുന്നത് 10 കോടിയുടെ ദൃശ്യം 2 അല്ല, 100 കോടിയുടെ മരക്കാര്‍ !

കെ ആര്‍ അനൂപ്

, ശനി, 2 ജനുവരി 2021 (15:34 IST)
വമ്പൻ പ്രഖ്യാപനവുമായി ആശിർവാദ് സിനിമാസ്. മോഹൻലാലിൻറെ ദൃശ്യം 2 ഒടിടി റിലീസിന് നൽകിയത് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയപ്പോൾ 100 കോടി ബജറ്റിൽ ഒരുക്കിയ മോഹൻലാൽ - പ്രിയദർശൻ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ. 2021 മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യും.
 
ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസിന് എത്തുമ്പോൾ നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിനും മോഹൻലാലിനെതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരുന്നു. ഈ അവസരത്തിലാണ് പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. 'മരക്കാർ: അറബിക്കടലിന്റെ സിംഹം' തിയേറ്റർ റിലീസ് പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്. 2020 മാർച്ച് 26ന് റിലീസ് ചെയ്യാനിരുന്ന മരക്കാർ കൃത്യം ഒരു വർഷം കഴിഞ്ഞാണ് പ്രദര്‍ശനത്തിനെത്തുന്നത്.
 
സിനിമയുടെ പുതിയ പോസ്റ്റർ പങ്കു വെച്ചു കൊണ്ടാണ് ഈ വമ്പൻ പ്രഖ്യാപനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീയേറ്റർ തുറന്നാൽ ആദ്യം റിലീസ് ചെയ്യുന്ന മലയാള സിനിമ ജയസൂര്യയുടെ 'വെള്ളം' !