ജോര്‍ജ്ജുകുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിക്കും? ആകാംക്ഷയില്‍ മീന !

കെ ആര്‍ അനൂപ്
വെള്ളി, 22 മെയ് 2020 (10:47 IST)
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ദൃശ്യത്തിന് രണ്ടാം ഭാഗം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് നടി മീന. ക്രൈം ത്രില്ലറായ ദൃശ്യം ആദ്യഭാഗത്തില്‍ നിന്ന് എന്തെല്ലാം വ്യത്യാസങ്ങള്‍ ജോർജുകുട്ടിയുടെയും കുടുംബത്തിന്‍റെയും രണ്ടാം വരവിൽ ഉണ്ടാകും എന്ന ത്രില്ലിലാണ് താനെന്ന് ദൃശ്യം 2 സന്തോഷം പങ്കുവെച്ചുകൊണ്ട് പറയുകയാണ് മീന. 
 
ജോർജുകുട്ടിയായി മോഹൻലാലിൻറെയും റാണിയായി മീനയുടെയും കോമ്പിനേഷൻ സീനുകൾ ജനങ്ങൾ ഏറ്റെടുത്തതാണ്. ലോക്ക് ഡൗണിനുശേഷം ദൃശ്യം2 ആയിരിക്കും അടുത്ത സിനിമ എന്ന് മോഹൻലാലും ജീത്തു ജോസഫും വ്യക്‍തമാക്കിയിരുന്നു. 2013ല്‍ ആശീര്‍വാദ് സിനിമാസിൻറെ ബാനറിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം വരവും ആശീര്‍വാദ് സിനിമാസ് തന്നെയായിരിക്കും നിര്‍മ്മിക്കുക. 
 
കൊറോണ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ദൃശ്യം 2ന് ശേഷം മാത്രമേ മറ്റ് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയുള്ളൂ. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ ഈ പ്രൊജക്ട് സഹായിക്കുമെന്നാണ് മോഹന്‍ലാല്‍ പ്രതീക്ഷിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പുകടി ചികിത്സയ്ക്ക് ഇനി അലയേണ്ട; 108-ൽ വിളിച്ചാൽ ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയിലേക്ക് ഉടൻ മാറ്റം

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

അടുത്ത ലേഖനം
Show comments