Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയദര്‍ശന്‍ വിളിച്ചുപറഞ്ഞു, മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനെപ്പോലെ സംസാരിക്കുന്നു!

പ്രിയദര്‍ശന്‍ വിളിച്ചുപറഞ്ഞു, മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനെപ്പോലെ സംസാരിക്കുന്നു!

കെ ആര്‍ അനൂപ്

, വ്യാഴം, 21 മെയ് 2020 (13:28 IST)
മോഹൻലാൽ എന്ന മഹാനടൻ അഭിനയിച്ച ഓരോ സിനിമകളും തൻറെ സ്വതസിദ്ധമായ അഭിനയ മികവിനാൽ സിനിമാ പ്രേമികളുടെ മനസ്സിൽ വരച്ചിടുകയായിരുന്നു. ഓരോ സംവിധായകൻറെയും മനസ്സിൽ വിരിയുന്ന കഥാപാത്രങ്ങളെ മനസ്സിലാക്കി ജീവൻ നൽകുന്ന നടനാണ് മോഹൻലാൽ. പിന്നീട്  സിനിമകൾ ബിഗ് സ്ക്രീനിലെത്തുമ്പോൾ ആസ്വാദകരുടെ കണ്ണുകൾ നിറയുന്നതും കയ്യടിക്കുന്നതും എല്ലാം ആ നടന വിസ്മയത്തിന്റെ മാജിക്കാണ്.
 
പൂർണമായും സംവിധായകൻറെ നടനാണ് മോഹൻലാൽ. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയുടെ ലൊക്കേഷനില്‍ എത്തുമ്പോഴും തൊട്ടുമുമ്പത്തെ സിനിമയിലെ സംവിധായകൻറെ രീതികൾ മോഹൻലാലില്‍ അവശേഷിച്ചിട്ടുണ്ടാവുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറയുന്നു. നാടോടിക്കാറ്റ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മോഹൻലാൽ പ്രിയദർശന്റെ സെറ്റിലേക്കാണ് പോയത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ പ്രിയദർശൻ എന്നെ വിളിച്ചിരുന്നു.
 
സത്യനെ പോലെയാണ് ലാൽ ഇപ്പോൾ സെറ്റിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത്. മോഹൻലാൽ തന്നെ അറിയാതെ തൻറെ സിനിമയിലെ സംവിധായകനെ നിരീക്ഷിക്കുകയും അവരുടെ ചില രീതികൾ കുറച്ചുനേരത്തേക്ക് മോഹൻലാൽ തന്നിലേക്ക് എടുക്കുകയും ചെയ്യും എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ തികഞ്ഞ രാജ്യസ്നേഹി, നരേന്ദ്രമോദിയേയും മോഹൻലാലിനെയും അടുപ്പിച്ചത് ജീവിതത്തിലെ സുതര്യത: ആശംസകളുമായി വി മുരളീധരൻ