Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം 2 പ്രതീക്ഷകള്‍ നിറവേറ്റും: മോഹന്‍ലാല്‍

മോഹൻലാൽ

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (13:22 IST)
ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ജോർജുകുട്ടിയും കുടുംബവും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. തൊടുപുഴയിൽ ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ ദൃശ്യം 2ന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. അടുത്തുതന്നെ സിനിമ തിയേറ്ററുകളിലെത്തുമെന്ന സൂചനയും മോഹൻലാൽ നൽകി.
 
കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. ആർക്കും ഒരു പനി പോലും വരല്ലേ എന്ന പ്രാർത്ഥനയോടെയാണ് മുന്നോട്ട് പോകുന്നത്. ഇതൊരു ഇന്‍ററസ്റ്റിംഗ് സ്റ്റോറി ആയിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണാൻ വരുന്നത്. അതുകൊണ്ട് തന്നെ അവരുടെ പ്രതീക്ഷകൾ കണക്കിലെടുത്തുകൊണ്ടാണ് നമ്മൾ ഈ ചിത്രം നിർമ്മിക്കുന്നത്. കഥയും കഥാപാത്രം ഒക്കെ ഡെവലപ്പ് ചെയ്യുന്നത് ഒക്കെ അങ്ങനെ തന്നെയാണ്. ജോര്‍ജ്ജുകുട്ടിയെയും റാണിയേയും ആ കുടുംബത്തേയും മലയാളികൾ മറക്കില്ലെന്ന പ്രതീക്ഷയാണ് ഞങ്ങൾക്ക് രണ്ടാം ഭാഗം എടുക്കുവാനുള്ള പ്രചോദനമായത്.
 
ഇങ്ങനെയൊരു അവസരത്തിൽ ഇത്തരമൊരു സിനിമ ആയിരിക്കാം സിനിമ ഇൻഡസ്ട്രിയെ മുന്നോട്ട് നയിക്കാനുള്ള ചാലകശക്തി. എന്തായാലും നല്ലൊരു സിനിമയായിരിക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ഷൂട്ട് ചെയ്യുന്നത് - മനോരമയോടാണ് മോഹൻലാലിൻറെ പ്രതികരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യേശുദാസ് ആറക്ക പ്രതിഫലം ചോദിച്ചാലും അത് കൂടുതലാണല്ലോ എന്ന് പറയും. പ്രളയവും ലോക്ക്‌ഡൗണും വരുമാനത്തെ ബാധിച്ചെന്ന് വിജയ് യേശുദാസ്