Select Your Language

Notifications

webdunia
webdunia
webdunia
webdunia

തനിയാവര്‍ത്തനവും അമരവും പ്രിയപ്പെട്ട മമ്മൂട്ടി സിനിമകളെന്ന് ദുല്‍ഖർ

പുതിയ റിലീസായ ഒരു യമണ്ടന്‍ പ്രേമകഥയുടെ പ്രചരണത്തിനായി റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇഷ്ടങ്ങള്‍ വെളിപ്പെടുത്തിയത്.

തനിയാവര്‍ത്തനവും അമരവും പ്രിയപ്പെട്ട മമ്മൂട്ടി സിനിമകളെന്ന് ദുല്‍ഖർ
, വെള്ളി, 3 മെയ് 2019 (14:13 IST)
തനിയാവര്‍ത്തനവും അമരവും ആണ് വാപ്പിച്ചിയുടെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പ്രിയപ്പെട്ട നടന്‍ ആരെന്ന ചോദ്യത്തിന് വാപ്പിച്ചിയെന്നാണ് ദുല്‍ഖറിന്റെ ഉത്തരം. വിമര്‍ശനങ്ങള്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്, മെച്ചപ്പെടാന്‍ അത് സഹായിക്കാറുണ്ട്.
 
പുതിയ റിലീസായ ഒരു യമണ്ടന്‍ പ്രേമകഥയുടെ പ്രചരണത്തിനായി റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇഷ്ടങ്ങള്‍ വെളിപ്പെടുത്തിയത്. പിതാവുമായി താരതമ്യം ചെയ്ത് ആര്‍ ജെ മൈക്ക് ചോദിച്ച ചോദ്യങ്ങള്‍ക്കും രസികന്‍ മറുപടിയാണ് ദുല്‍ഖര്‍ നല്‍കുന്നത്.
 
മമ്മൂട്ടിയും ദുല്‍ഖറും ആരാണ് മികച്ച അച്ഛന്‍ എന്ന ചോദ്യത്തിന് ഉത്തരം മമ്മൂട്ടി. കൂളിംഗ് ഗ്ലാസുകള്‍ കൂടുതലുള്ളതും, ജിമ്മില്‍ ഡിസിപ്ലിന്‍ ഉള്ളയാളും, സാമ്പത്തിക കാര്യത്തില്‍ അച്ചടക്കമുള്ളതും, പുതിയ ഗാഡ്ജറ്റുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതും, വാര്‍ത്തകള്‍ സ്ഥിരം കാണുന്നതും ലോകസിനിമകള്‍ കാണുന്ന കാര്യത്തിലും വാപ്പിച്ചിയാണ് മുന്നിലെന്ന് ദുല്‍ഖര്‍ പറയുന്നു. മികച്ച കാര്‍പ്രേമി രണ്ട് പേരില്‍ ആരെന്ന ചോദ്യത്തിന് താനെന്നാണ് ദുല്‍ഖറിന്റെ മറുപടി. ഡിപ്ലോമാറ്റ് കൂട്ടത്തില്‍ ആരെന്ന് ചോദിച്ചപ്പോള്‍ താനാണെന്ന് ദുല്‍ഖർ‍. തന്നെക്കാള്‍ സ്ത്രീ ആരാധകര്‍ വാപ്പിച്ചിക്കാണ്. ചിലര്‍ നേരിട്ട് കാണുമ്പോള്‍ മുഖത്ത് നോക്കി ഇത് പറഞ്ഞിട്ടുണ്ട്. വാപ്പിച്ചിയെയാണ് കൂടുതല്‍ ഇഷ്ടമെന്ന്.
 
 
ഏതെങ്കിലും താരത്തിനെ കാണാനായും സെല്‍ഫിക്കായും കാത്ത് നിന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് സിനിമയിലെത്തും മുമ്പ് ദീപികാ പദുക്കോണിനെ കാണാനായി കാത്തുനിന്നിട്ടുണ്ടെന്ന് ദുല്‍ഖർ.ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തിയ സിനിമയാണ് ബിസി നൗഫല്‍ സംവിധാനം ചെയ്ത യമണ്ടന്‍ പ്രേമകഥ. ആന്റോ ജോസഫാണ് നിര്‍മ്മാണം. മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ കാലങ്ങളായി അതിതീവ്രമായ ബന്ധമാണുള്ളത്. ആരാധകരുടെ മത്സരം കാണുമ്പോള്‍ എന്തിനാണെന്ന് ഇപ്പോഴും ആലോചിക്കാറുണ്ടെന്ന് ദുല്‍ഖർ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്’- മുന്നറിയിപ്പുമായി മാധുരി