കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച സിനിമ ഇതാണ് - ഫഹദ് ഫാസില്‍ തുറന്നുപറയുന്നു!

കെ ആര്‍ അനൂപ്
ചൊവ്വ, 7 ജൂലൈ 2020 (17:16 IST)
മലയാളികളുടെ പ്രിയ താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിനു പുറമേ തമിഴിലും ഫഹദ് ഫാസിലിന് ആരാധകർ ഏറെയാണ്. രണ്ട് തമിഴ് സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. തനിക്ക് ഹിന്ദിയിൽ നിന്ന് ഓഫറുകൾ ലഭിക്കുന്നുണ്ടെന്നും വേണ്ടത്ര ആത്മവിശ്വാസം തോന്നിയാൽ അത് ഏറ്റെടുക്കാമെന്നും വെളിപ്പെടുത്തുകയാണ് ഫഹദ് ഫാസിൽ. ഫിലിം ക്യാംപെയിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. 
 
ഒന്നിലധികം തവണ ദേശീയ അവാർഡ് നേടിയ സംവിധായകൻ വിശാൽ ഭരദ്വാജ് ഒരു തിരക്കഥ അയച്ചിരുന്നു എന്ന് ഫഹദ് പറയുന്നു. അദ്ദേഹവുമായി ഇപ്പോഴും സംസാരിക്കുണ്ടെന്നും അവിടെ എന്തെങ്കിലും ചെയ്യുവാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഫഹദ് വ്യക്‍തമാക്കി. അദ്ദേഹത്തിന്  ടെക്സ്റ്റ് ചെയ്തിരുന്നു. അതൊരു മനോഹരമായ സ്ക്രിപ്റ്റ് ആയിരുന്നു എന്നും ഫഹദ് കൂട്ടിച്ചേർത്തു.
 
മേഘ്‌ന ഗുൽസാർ, സോയ അക്തർ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരെ കുറിച്ചും ഫഹദ് വാചാലനായി. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രം ‘പിക്കു’ ആണെന്നും ഫഹദ് പറഞ്ഞു.
 
ഫഹദിൻറെ ‘മാലിക്’ എന്ന ചിത്രം ഏപ്രിലിൽ റിലീസ് ആകേണ്ടതായിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റിവച്ചിരിക്കുകയാണ്. മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ‘സീ യു സൂൺ' എന്ന പ്രൊജക്റ്റിൻറെ ചിത്രീകരണം നടക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം ഇങ്ങനെ

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

അടുത്ത ലേഖനം
Show comments