Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞായറാഴ്‌ച ഷൂട്ടിംഗ് തുടങ്ങണമെന്ന് ഫഹദ് ഫാസിൽ, നടക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന !

ഞായറാഴ്‌ച ഷൂട്ടിംഗ് തുടങ്ങണമെന്ന് ഫഹദ് ഫാസിൽ, നടക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന !

കെ ആര്‍ അനൂപ്

, ശനി, 20 ജൂണ്‍ 2020 (17:54 IST)
മലയാള സിനിമ മേഖല പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ലാൽ-ജൂനിയർ ലാൽ സംവിധാനത്തിൽ പിറക്കുന്ന ‘സുനാമിയുടെ’ ചിത്രീകരണം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുനരാരംഭിച്ചത്. മാലിക്കിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടുമൊന്നിക്കുന്ന ‘സീ യു സൂൺ' എന്ന് പേരിട്ടിട്ടുള്ള ചിത്രം ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുങ്ങുകയാണെന്നാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
 
ഫഹദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ ചിത്രീകരണം ഞായറാ‌ഴ്‌ച കൊച്ചിയിൽ ആരംഭിക്കും. 
 
അതേസമയം, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനുള്ള തീരുമാനത്തെ നിർമ്മാതാക്കളുടെ സംഘടന ശക്തമായി എതിർത്തു. ലോക്ക് ഡൗണിന് മുമ്പ് ഷൂട്ടിങ് ആരംഭിച്ച സിനിമകൾ ആദ്യം പൂർത്തിയാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ചിത്രം ആരംഭിക്കരുതെന്നുകാണിച്ച് നിര്‍മ്മാതാക്കളുടെ സംഘടന കത്തയച്ചു. എന്നാല്‍ ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമാണ് ഇതെന്ന് ഫഹദ് മറുപടി നല്‍കി. രമ്യമായ പരിഹാരം ഉടൻ വരുമെന്നാണ് പ്രതീക്ഷ. 
 
ഫഹദ്-മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ പിറന്ന മാലിക് വിഷുവിന് റിലീസ് ആകേണ്ടതായിരുന്നു. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെകുറിച്ച് നമ്മള്‍ ഏറെ സംസാരിച്ചു, എനിക്ക് ഓഷോയെ സച്ചി പരിചയപ്പെടുത്തി തന്നു: അമലാപോള്‍