1981-ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം ധന്യയിലൂടെ ബാലതാരമായാണ് കുഞ്ചാക്കോബോബൻ സിനിമയിലെത്തിയത്. പിന്നീട് തൻറെ ഇരുപത്തിയൊന്നാം വയസ്സിൽ ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ ചാക്കോച്ചൻ യുവ ഹൃദയങ്ങളുടെ ചോക്ലേറ്റ് ഹീറോ ആയി മാറി. ഇന്നും മലയാള സിനിമയിൽ തിരക്കുള്ള നടനായി തിളങ്ങിനിൽക്കുന്ന കുഞ്ചാക്കോബോബനെ കുറിച്ച് ഫാസിൽ പറയുന്നു.
എന്റെ കുടുംബം കുഞ്ചാക്കോ ബോബന്റെ കുടുംബവുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്. അഞ്ചാം പാതിരാ കണ്ടിട്ട് ഞാന്‍ ചാക്കോച്ചനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഒരു നായകനിൽ നിന്നും താരത്തിൽ നിന്നും ചാക്കോച്ചൻ ഇപ്പോൾ ഒരു നടനായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ വളർച്ച ഞാൻ കാണുന്നുണ്ട്. അഞ്ചാം പാതിര കൂടാതെ വൈറസ്, വേട്ട തുടങ്ങിയ അനവധി ചിത്രങ്ങളിലും ചാക്കോച്ചന്‍റേത് മികച്ച പ്രകടനമായിരുന്നു - ഫാസിൽ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഫാസില്‍ മനസ്സുതുറന്നത്.