Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാക്കോച്ചനെ കണ്ടശേഷമാണ് നടി ആവണമെന്ന് തോന്നിയത്: ഗായത്രി അരുൺ

ചാക്കോച്ചനെ കണ്ടശേഷമാണ് നടി ആവണമെന്ന് തോന്നിയത്: ഗായത്രി അരുൺ

കെ ആര്‍ അനൂപ്

, തിങ്കള്‍, 22 ജൂണ്‍ 2020 (15:59 IST)
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുൺ. പരസ്പരം സീരിയലിലൂടെ ശ്രദ്ധേയയായ താരം തൻറെ കുട്ടിക്കാലം മുതലേയുള്ള സിനിമ മോഹത്തെ കുറിച്ച് തുറന്നു പറയുകയാണ്.
 
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കുഞ്ചാക്കോബോബനും കുക്കു പരമേശ്വരനും ആനുവൽ ഡേയ്ക്ക് അതിഥികളായി എത്തിയിരുന്നു. ടീച്ചർമാർ അടക്കം എല്ലാവരും അവരുടെ ഓട്ടോഗ്രാഫിനായി വെയ്‌റ്റ് ചെയ്യുകയായിരുന്നു. അന്ന് തുടങ്ങിയതാണ് എനിക്കൊരു നടി ആവണം എന്ന് ആഗ്രഹം. ചാക്കോച്ചനെ കണ്ടശേഷമാണ് സത്യം പറഞ്ഞാൽ എനിക്ക് നടി ആവണമെന്ന് തോന്നിയത്. പക്ഷേ ഞാൻ അതിനുവേണ്ടി ഒരു ശ്രമവും നടത്തിയിരുന്നില്ല ആ കാലത്ത്. അപ്പോഴാണ് സീനിയറായ ഒരു ചേച്ചി മോണോ ആക്ട് ചെയ്യുന്നത് കണ്ടത്. അടുത്തവർഷം ഞാൻ എൻറെതായ ഒരു കഥയുണ്ടാക്കി അവതരിപ്പിച്ചു.
 
ഇതിനെക്കുറിച്ച് വീട്ടുകാർക്കൊന്നും അറിയില്ലായിരുന്നു. സബ് ജില്ലയിലേക്ക് പോയപ്പോഴാണ് എനിക്ക് ഫസ്റ്റ് കിട്ടിയ കാര്യം വീട്ടിൽ അറിഞ്ഞത്. അച്ഛന് ക്ലാസ്സ് കട്ട് ചെയ്തിട്ട് മോണോ ആക്‍ട് പരിപാടിക്ക് പോകുന്നതിനെക്കുറിച്ച് ഇഷ്ടമല്ലായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു, അവൾ ചെയ്യുന്നത് ഒന്ന് ഇരുന്നു കാണുവാൻ. അങ്ങനെ അച്ഛൻ എൻറെ പരിപാടി കണ്ടു. എന്നിട്ടും അച്ഛൻ പകുതി കണ്ടു എഴുന്നേറ്റുപോയി. അമ്മ  പോയി നോക്കുമ്പോൾ അച്ഛൻ കരയുന്നതായാണ് കണ്ടത്. 
 
ഇത് താൻ അറിഞ്ഞില്ലെന്നും മുമ്പുതന്നെ പ്രോത്സാഹിപ്പിക്കേണ്ടതായിരുന്നു എന്നും അച്ഛൻ എന്നോട് പറഞ്ഞു. പിന്നീട് അച്ഛൻ ഭയങ്കര സപ്പോർട്ട് ആയിരുന്നു - ഗായത്രി അരുണ്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജ് - ആഷിക് അബു ചിത്രം വാരിയംകുന്നന്‍, ചിത്രീകരണം അടുത്ത വർഷം