മലയാളികൾ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകൻ സച്ചിയുടെ അവസാനത്തെ സിനിമയും. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയായ ഗൗരി നന്ദ സംവിധായകനെ ഓർക്കുകയാണ്.
അയ്യപ്പനും കോശിയിൽ കണ്ണമ്മ എന്ന ആദിവാസി യുവതിയായാണ് ഗൗരി എത്തിയത്. അയ്യപ്പനും കണ്ണമ്മയും തമ്മിലുള്ള ബന്ധം എങ്ങനെ ആവണം എന്ന വ്യക്തമായ ധാരണ സച്ചിയേട്ടന് ഉണ്ടായിരുന്നു. അതിനാൽ തന്നെ ഞങ്ങളുടെ ഇമോഷനുകളെ സന്തുലിതമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കണ്ണമ്മയും അയ്യപ്പനും തന്നിലുള്ള സമവാക്യത്തെക്കുറിച്ച് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.
ക്ലൈമാക്സിൽ കൃഷ്ണമ്മയും അയ്യപ്പനും ജയിലിൽ വെച്ച് കണ്ടുമുട്ടുമ്പോൾ ഞാൻ അയ്യപ്പൻറെ കൈയ്യിൽ പിടിച്ച് സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു. പക്ഷേ സച്ചിയേട്ടൻ അങ്ങനെ ചെയ്യരുതെന്നാണ് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഗൗരി നന്ദ മനസ്സ് തുറന്നത്.