മമ്മൂട്ടി പെട്ടെന്ന് ചൂടാവും, പക്ഷേ പ്രേംനസീര്‍ കഴിഞ്ഞാല്‍ എനിക്ക് പ്രിയം മമ്മൂട്ടിയെയാണ്: ഹരിഹരന്‍

ശ്രീലാല്‍ വിജയന്‍
വെള്ളി, 20 ഡിസം‌ബര്‍ 2019 (16:28 IST)
മലയാള സിനിമയിലെ അതികായനായ സംവിധായകനാണ് ഹരിഹരന്‍. വളരെ സങ്കീര്‍ണമായ സബ്‌ജക്ടുകള്‍ സിനിമയാക്കാന്‍ പ്രത്യേക വൈദഗ്‌ധ്യമുള്ള സംവിധായകന്‍. എം ടി - ഹരിഹരന്‍ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് കാമ്പുള്ള ഒട്ടേറെ ചിത്രങ്ങളാണ്.
 
സെറ്റില്‍ വളരെ സ്ട്രിക്‍ട് ആയ, പെട്ടെന്ന് ചൂടാവുന്ന സംവിധായകനാണ് ഹരിഹരന്‍ എന്നാണ് പരക്കെയുള്ള അഭിപ്രായം. പരുകനും ചൂടനുമാണ് നടന്‍ മമ്മൂട്ടി എന്നും പലരും പറയാറുണ്ട്. ഈ രണ്ടുപേരും ചേര്‍ന്നാണ് ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമൊക്കെ മലയാളത്തിന് സമ്മാനിച്ചത്. ഇവര്‍ രണ്ടുപേരും ചേരുമ്പോള്‍ ലൊക്കേഷനില്‍ എങ്ങനെയായിരിക്കും? പരസ്‌പരം ഈഗോ വച്ചുപുലര്‍ത്താറുണ്ടോ?
 
എന്നാല്‍ താന്‍ ഏറ്റവും  കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്‌തത് മമ്മൂട്ടിക്കൊപ്പമാണെന്ന് ഹരിഹരന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 
 
“പ്രേംനസീറിന് ശേഷം ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്‌തത് മമ്മൂട്ടിക്കൊപ്പമാണ്. മമ്മൂട്ടിയും എന്നേപ്പോലെയാണ്. ഞങ്ങള്‍ രണ്ടുപേരും ഒരേ നക്ഷത്രമാണ്. വിശാഖമാണ്. ഭയങ്കര ചൂടന്‍‌മാരാണ്. പെട്ടെന്ന് ചൂടാവും, പക്ഷേ ഈ ചൂടുമാത്രമേ ഉള്ളൂ. ഞാന്‍ എപ്പോഴും പറയാറുണ്ട്, മമ്മൂട്ടിക്കുള്ളില്‍ മറ്റൊരു മമ്മൂട്ടിയില്ല. അതാണ് മമ്മൂട്ടിയുടെ ക്യാരക്‍ടര്‍” - ഹരിഹരന്‍ പറയുന്നു.
 
ഉടന്‍ തന്നെ ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഹരിഹരന്‍ എന്നാണ് സൂചനകള്‍. ഇത് കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചുള്ള സിനിമയാണെന്നും കേള്‍ക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെഹ്‌റാനിലെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്റെ സുരക്ഷാ സംവിധാനം താറുമാറാക്കി

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments