Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് വെറെ ലെവൽ, എന്താ എനർജി; മാസായി മമ്മൂട്ടി !

ഇത് വെറെ ലെവൽ, എന്താ എനർജി; മാസായി മമ്മൂട്ടി !

ചിപ്പി പീലിപ്പോസ്

, വെള്ളി, 20 ഡിസം‌ബര്‍ 2019 (12:17 IST)
മമ്മൂട്ടിയുടെ മാസ് എന്‍റര്‍ടെയ്‌നറായ ഷൈലോക്ക് ജനുവരി അവസാനം പ്രദര്‍ശനത്തിനെത്തും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസറിൽ എടുത്ത് പറയേണ്ടത് മമ്മൂട്ടിയുടെ എനർജി തന്നെയാണ്. ചിത്രത്തില്‍ തമിഴ് നടന്‍ രാജ്‌കിരണ്‍ സുപ്രധാനമായ വേഷത്തിലെത്തും. മീനയാണ് നായിക.
 
താരത്തിന്റെ വെടിക്കെട്ട് പ്രകടനത്താൽ സമ്പന്നമാകും ചിത്രമെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. മാസ് സീനുകളും പഞ്ച് ഡയലോഗുകളും നിറഞ്ഞ് നിൽക്കുന്നതായിരിക്കും ചിത്രമെന്ന് ഉറപ്പ് തരുന്നതാണ് ടീസർ. ഒരു മാസ് ചിത്രത്തിന് യോജിച്ച രീതിയിലുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ‘കൊല ഗാണ്ടിലിരുക്ക്, കൊല്ലാതെ വിടമാട്ടെ’ എന്ന മമ്മൂട്ടിയുടെ ഡയലോഗൊക്കെ ഞെരിപ്പന്‍. സമീപകാലത്ത് മമ്മൂട്ടി ഏറ്റവും ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിതെന്ന് ടീസറില്‍ നിന്നുതന്നെ വ്യക്തമാകും.
 
തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഒന്നാന്തരം സംഭാഷണങ്ങളുമായിരിക്കും ഷൈലോക്കിന്‍റെ പ്രത്യേകത. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഒരു പലിശക്കാരന്‍റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാസ് രംഗങ്ങള്‍ ആവോളം ഉള്‍പ്പെടുത്തിയ ഷൈലോക്ക് ജനുവരി 23ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യരെ കണ്ടതും യുവാവ് അമ്മയെ മറന്നു; വീട്ടിലേക്കുള്ള വഴിയറിയാതെ വലഞ്ഞ് മാതാവ്