Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്കുള്ളില്‍ മറ്റൊരു മമ്മൂട്ടിയില്ല, തുറന്നടിച്ച് സൂപ്പർ സംവിധായകൻ !

മമ്മൂട്ടിക്കുള്ളില്‍ മറ്റൊരു മമ്മൂട്ടിയില്ല, തുറന്നടിച്ച് സൂപ്പർ സംവിധായകൻ !

ശ്രീലാല്‍ വിജയന്‍

, വ്യാഴം, 24 ഡിസം‌ബര്‍ 2020 (10:42 IST)
മലയാള സിനിമയിലെ അതികായനായ സംവിധായകനാണ് ഹരിഹരന്‍. വളരെ സങ്കീര്‍ണമായ സബ്‌ജക്ടുകള്‍ സിനിമയാക്കാന്‍ പ്രത്യേക വൈദഗ്‌ധ്യമുള്ള സംവിധായകന്‍. എം ടി - ഹരിഹരന്‍ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് കാമ്പുള്ള ഒട്ടേറെ ചിത്രങ്ങളാണ്.
 
സെറ്റില്‍ വളരെ സ്ട്രിക്‍ട് ആയ, പെട്ടെന്ന് ചൂടാവുന്ന സംവിധായകനാണ് ഹരിഹരന്‍ എന്നാണ് പരക്കെയുള്ള അഭിപ്രായം. പരുക്കനും ചൂടനുമാണ് നടന്‍ മമ്മൂട്ടി എന്നും പലരും പറയാറുണ്ട്. ഈ രണ്ടുപേരും ചേര്‍ന്നാണ് ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമൊക്കെ മലയാളത്തിന് സമ്മാനിച്ചത്. ഇവര്‍ രണ്ടുപേരും ചേരുമ്പോള്‍ ലൊക്കേഷനില്‍ എങ്ങനെയായിരിക്കും? പരസ്‌പരം ഈഗോ വച്ചുപുലര്‍ത്താറുണ്ടോ?
 
കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്‌തത് മമ്മൂട്ടിക്കൊപ്പമാണെന്ന് ഹരിഹരന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
 
“പ്രേംനസീറിന് ശേഷം ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്‌തത് മമ്മൂട്ടിക്കൊപ്പമാണ്. മമ്മൂട്ടിയും എന്നേപ്പോലെയാണ്. ഞങ്ങള്‍ രണ്ടുപേരും ഒരേ നക്ഷത്രമാണ്. വിശാഖമാണ്. ഭയങ്കര ചൂടന്‍‌മാരാണ്. പെട്ടെന്ന് ചൂടാവും, പക്ഷേ ഈ ചൂടുമാത്രമേ ഉള്ളൂ. ഞാന്‍ എപ്പോഴും പറയാറുണ്ട്, മമ്മൂട്ടിക്കുള്ളില്‍ മറ്റൊരു മമ്മൂട്ടിയില്ല. അതാണ് മമ്മൂട്ടിയുടെ ക്യാരക്‍ടര്‍” - ഹരിഹരന്‍ പറയുന്നു.
 
ഉടന്‍ തന്നെ ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഹരിഹരന്‍ എന്നാണ് സൂചനകള്‍. ഇത് കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചുള്ള സിനിമയാണെന്നും കേള്‍ക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടുമൊരു പ്രണയ ചിത്രവുമായി ഗൗതം മേനോൻ, 'ജോഷ്വാ' വരുന്നു !