Webdunia - Bharat's app for daily news and videos

Install App

ഞങ്ങള്‍ക്കവന്‍ അത്ഭുതബാലന്‍,മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവന്‍, മകന്റെ ജനനത്തെക്കുറിച്ച് കനിഹ

കെ ആര്‍ അനൂപ്
വെള്ളി, 7 മെയ് 2021 (11:12 IST)
സുരേഷ് ഗോപിക്കൊപ്പം പാപ്പന്‍ ചിത്രീകരണ തിരക്കിലായിരുന്നു കനിഹ. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, മകനൊപ്പം ചെലവഴിക്കാനാണ് നടി എപ്പോഴും ആഗ്രഹിക്കാറുള്ളത്. അതുകൊണ്ടുതന്നെയിണ് പാപ്പന്‍ സെറ്റില്‍ നിന്ന് ഒരു ഇടവേള കിട്ടിയതും കുടുംബത്തോടൊപ്പം മാലിദ്വീപിലേക്ക് താരം യാത്ര പോയതും.ഹൃദയതകരാറോടുകൂടി ജനിച്ച തന്റെ മകന്‍ ഋഷി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുഭവം പങ്കുവെക്കുകയാണ് കനിഹ.
 
ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ഹൃദയതകരാറോടുകൂടിയാണ് മകന്‍ ജനിച്ചതെന്ന് കനിഹ പറയുന്നു.ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. പരാജയപ്പെട്ടാല്‍ മരണം ഉറപ്പ് എന്ന് ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞുവെന്ന കാര്യവും നടി ഇപ്പോഴും ഓര്‍ക്കുന്നു.
 
പ്രസവം കഴിഞ്ഞ അര മണിക്കൂര്‍ പോലും തികയാത്ത കുഞ്ഞിനെ കാണുവാനായി കനിഹയുടെ അമ്മമനസ്സ് തുടിച്ചു. അപ്പോഴേക്കും വിദഗ്ദ ചികിത്സക്കായി മകനെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി എന്നാണ് കനിഹ പറയുന്നത്.
 
തന്റെ ശരീരം തുന്നിക്കെട്ടിയ വേദനയെല്ലാം കനിഹയിലെ അമ്മ അപ്പോഴേക്കും മറന്ന്, മകനെ പോയി കണ്ടു. അവന്റെ ശരീരം നിറയെ കേബിളുകള്‍ ആയിരുന്നു.ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ നടന്നു.മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവനാണ് ഋഷി. ഞങ്ങള്‍ക്കവന്‍ അത്ഭുതബാലനാണെന്നും കനിഹ പറഞ്ഞു. അവന്റെ പൊക്കിള്‍ മുതല്‍ നെഞ്ചു വരെ ഓപ്പറേഷന്‍ കഴിഞ്ഞിതിന്റെ പാടുകള്‍ ഇപ്പോഴും ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് കനിഹ മനസ്സ് തുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments