കയ്യിലുള്ളത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; വീഡിയോ പങ്കുവെച്ച് 2020നെ വരവേറ്റ് ചാക്കോച്ചൻ
ഇൻസ്റ്റാഗ്രാമിലാണ് കുഞ്ചാക്കോ മകനൊപ്പമുള്ള വീഡിയോയയുമായി താരം വന്നിരിക്കുന്നത്.
Publish Date: Tue, 31 Dec 2019 (16:36 IST)
Updated Date: Tue, 31 Dec 2019 (16:40 IST)
2020 നെ വരവേറ്റ് ഇൻസ്റ്റാഗ്രാമിൽ മകനൊപ്പമുള്ള വീഡിയോയുമായി കുഞ്ചാക്കോ ബോബൻ. ഇൻസ്റ്റാഗ്രാമിലാണ് കുഞ്ചാക്കോ മകനൊപ്പമുള്ള വീഡിയോയയുമായി താരം വന്നിരിക്കുന്നത്.
2020 ലേക്ക് കടക്കാനൊരുങ്ങുകയാണ്.എന്റെ കൈയ്യിലുള്ളത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. ദൈവത്തിന് നന്ദി. എല്ലാ പ്രാർഥനകൾക്കും നന്ദി. എല്ലാവർക്കും മനോഹരമായ ഒരു 2020 ആശംസിക്കുന്നു എന്നും കുഞ്ചാക്കോ ബോബൻ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഏറെ വൈകി ഈ വർഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് ജനിച്ചത്. ഇസഹാഖ് ബോബൻ കുഞ്ചാക്കോ എന്നാണ് അവർ മകന് നൽകിയ പേര്. നേരത്തെ ക്രിസ്തുമസിനും മൂവരും ഒന്നിച്ചുള്ള ഫോട്ടോകൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.