Publish Date: Thu, 04 Mar 2021 (17:36 IST)
Updated Date: Thu, 04 Mar 2021 (17:41 IST)
ലാല്‍ തമിഴ് സിനിമകളില്‍ തിരക്കിലാണ്. അദ്ദേഹം മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍'ലാണ് ഒടുവില്‍ അഭിനയിച്ചത്. കൃത്യമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് 50 ദിവസത്തെ തുടര്‍ച്ചയായുള്ള ഷൂട്ട് അടുത്തിടെയാണ് പൂര്‍ത്തിയായത്. 'പൊന്നിയിന്‍ സെല്‍വന്‍' വിശേഷങ്ങള്‍ പങ്കു വെക്കുകയാണ് ലാല്‍.
സെറ്റില്‍ എല്ലാ അഭിനേതാക്കളും മാസ്‌ക് ധരിച്ചിരുന്നു. നല്ല കനമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കാരണം കലാകാരന്മാര്‍ക്ക് റെസ്റ്റ് റൂം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. പുലര്‍ച്ച 3 മണി വരെ ഷൂട്ടിംഗ് നടന്നിരുന്നു. അതുകഴിഞ്ഞ് രണ്ടുമണിക്കൂര്‍ കഴിയുമ്പോഴേക്കും മണിരത്‌നം അടുത്ത ദിവസത്തെ ഷൂട്ടിംഗിന് തയ്യാറാകും.അതൊരു പുതിയ അനുഭവമാണെന്ന് ലാല്‍ പറഞ്ഞു. തുടക്കത്തില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ധനുഷിനൊപ്പം കര്‍ണന്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍. കാര്‍ത്തിയുടെ സുല്‍ത്താന്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കെ ആര്‍ അനൂപ്
Publish Date: Thu, 04 Mar 2021 (17:36 IST)
Updated Date: Thu, 04 Mar 2021 (17:41 IST)