ഒടിയന്‍റെ ക്രിയേറ്റീവ് സൈഡില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല: എം പത്മകുമാര്‍

Webdunia
തിങ്കള്‍, 7 ജനുവരി 2019 (17:13 IST)
മലയാള സിനിമയില്‍ അടുത്ത കാലത്ത് ഏറ്റവും വലിയ വിവാദവും ചര്‍ച്ചാവിഷയവും ‘ഒടിയന്‍’ എന്ന ചിത്രമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ശ്രീകുമാര്‍ മേനോനല്ല, എം പത്മകുമാറാണ് എന്ന രീതിയില്‍ വലിയ ചര്‍ച്ചകളും പ്രചരണവുമുണ്ടായി. ഇതിനെപ്പറ്റി ശ്രീകുമാര്‍ മേനോന്‍ വരെ പ്രതികരിക്കുകയും ചെയ്തു.
 
എന്നാല്‍ ഒടിയന്‍റെ ക്രിയേറ്റീവ് സൈഡില്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് തുറന്നുപറയുകയാണ് എം പത്മകുമാര്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പത്മകുമാര്‍ ഇക്കാര്യം പറയുന്നത്.
 
“ഒടിയന്‍റെ ക്രിയേറ്റീവ് സൈഡില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഒരു കോ‌ഓര്‍ഡിനേറ്ററുടെ റോളായിരുന്നു എന്‍റേത്” - പത്മകുമാര്‍ പറയുന്നു. ഒടിയന്‍ സംവിധാനം ചെയ്തത് താനല്ലെങ്കില്‍ അതിനുണ്ടായ കുഴപ്പത്തിന് കാരണവും യഥാര്‍ത്ഥ സംവിധായകനല്ലേ എന്ന കൌതുകമുണര്‍ത്തുന്ന ചോദ്യം ശ്രീകുമാര്‍ മേനോന്‍ ഒരു പ്രസ് മീറ്റില്‍ ചോദിച്ചിരുന്നു. പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജോസഫ്’ വന്‍ ഹിറ്റായപ്പോള്‍ ഒടിയന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിനെപ്പറ്റിയുള്ള ചോദ്യമായിരുന്നു അന്ന് ശ്രീകുമാര്‍ മേനോനെ പ്രകോപിപ്പിച്ചത്.
 
അതേസമയം, സംവിധായകനും നിര്‍മ്മാതാവും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള ‘മാമാങ്കം’ എന്ന മമ്മൂട്ടി ചിത്രത്തിലേക്കും സംവിധാന സഹായിയായി എം പത്മകുമാര്‍ എത്തിയതാണ് പുതിയ വാര്‍ത്ത. മലയാള സിനിമയിലെ ക്രൈസിസ് മാനേജുമെന്‍റ് വിദഗ്ധനായി പത്മകുമാര്‍ മാറുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ ബലാത്സംഗ കേസ്; പരാതി നല്‍കിയത് ചികിത്സയ്‌ക്കെത്തിയ സ്ത്രീ

പാചകവാതക ക്ഷാമം: ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനം അവതാളത്തില്‍, വര്‍ക്ക് ഫ്രം ഹോം പരിഗണിച്ച് കമ്പനികള്‍

ഡ്യൂട്ടി സമയത്ത് സ്പായില്‍ നിന്ന് പിടികൂടിയ പോലീസുകാരന് സ്ഥലം മാറ്റം

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ 'യു ടേണ്‍'; പരമ്പരാഗത ആചാരങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് കോടതിയെ അറിയിക്കും

ശബരിമല യുവതി പ്രവേശനം: ആചാരം സംരക്ഷിക്കണം, യൂടേണെടുത്ത് സർക്കാർ

അടുത്ത ലേഖനം
Show comments