Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ ‘മാമാങ്ക’ത്തില്‍ കടുത്ത പ്രതിസന്ധി, പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച് സംവിധായകന്‍; ഒടിയനിലേതിന് സമാനമായി എം പത്മകുമാര്‍ ടീമിലെത്തി!

മമ്മൂട്ടിയുടെ ‘മാമാങ്ക’ത്തില്‍ കടുത്ത പ്രതിസന്ധി, പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച് സംവിധായകന്‍; ഒടിയനിലേതിന് സമാനമായി എം പത്മകുമാര്‍ ടീമിലെത്തി!
, തിങ്കള്‍, 7 ജനുവരി 2019 (13:00 IST)
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ‘മാമാങ്കം’ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചിത്രത്തിന്‍റെ രണ്ടു ഷെഡ്യൂള്‍ അവസാനിച്ചതോടെ സംവിധായകന്‍ സജീവ് പിള്ളയും പ്രൊഡക്ഷന്‍ ടീമും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി.
 
നടന്‍ ധ്രുവന്‍ മാമാങ്കത്തില്‍ നിന്ന് പുറത്താവുകയും ഉണ്ണി മുകുന്ദന്‍ അഭിനയിക്കാനെത്തുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഉണ്ണി വരുന്നതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് സജീവ് പിള്ള പ്രതികരിച്ചത്. കാവ്യ ഫിലിംസിന്‍റെ ബാനറില്‍ 45 കോടി രൂപ ചെലവില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. 
 
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായതുകൊണ്ടുതന്നെ അതിന് അനുസരിച്ചുള്ള റിസള്‍ട്ടും ഉണ്ടാകണം. സംവിധായകനെ സഹായിക്കാന്‍ എം പദ്മകുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തുകയാണ് ഇപ്പോള്‍ നിര്‍മ്മാതാവ് ചെയ്തിരിക്കുന്നത്. ഒടിയനില്‍ ശ്രീകുമാര്‍ മേനോനെ സഹായിക്കാനും എം പദ്മകുമാര്‍ ഉണ്ടായിരുന്നു എന്നത് ഓര്‍ക്കേണ്ടതാണ്.
 
മികച്ച ക്രാഫ്റ്റ്‌സ്മാന്‍ എന്നതും ക്രൈസിസ് മാനേജുമെന്‍റ് വിദഗ്ധന്‍ എന്നതും വലിയ ക്രൂവിനെ നയിക്കാനും വലിയ ക്രൌഡ് ഉള്‍ക്കൊള്ളുന്ന സിനിമകള്‍ ചിത്രീകരിക്കാനും പ്രഗത്ഭന്‍ എന്നതുമാണ് എം പത്മകുമാറിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിച്ചത്. പത്മകുമാറിനെ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് ഒരു പ്രശ്നവുമില്ലെന്നും വലിയ യുദ്ധരംഗങ്ങളും മറ്റും ചിത്രീകരിക്കേണ്ട വമ്പന്‍ പ്രൊജക്ട് ആയതിനാല്‍ ക്രിയേറ്റീവ് ടീം വലുതാകുന്നത് ഗുണം ചെയ്യുമെന്നുമാണ് സജീവ് പിള്ളയുടെ പ്രതികരണം.
 
മലയാളത്തിലെ ഏറ്റവും മികച്ച വാര്‍ ഫിലിമുകളിലൊന്നായി ‘മാമാങ്കം’ മാറാനാണ് സാധ്യത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവിൽ ആര്യയ്‌ക്ക് മാംഗല്യം, വധു അബർനഥിയോ?- വെളിപ്പെടുത്തി താരകുടുംബം