Publish Date: Thu, 11 Jun 2020 (20:03 IST)
Updated Date: Thu, 11 Jun 2020 (21:20 IST)
1999ൽ നടന്ന വാഹനാപകടത്തെ കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം മഹിമ ചൗധരി.ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ന് നടിക്ക് അപകടത്തിൽ പരിക്കേറ്റത്.
ഞാൻ ജയ് ദേവ്ഗണിന്റേയും കാജോളിന്റേയും ഹോം പ്രൊഡക്ഷന്റെ ചിത്രമായ ദില്‍ ക്യാ കരെയില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലായിരുന്നു അന്നുണ്ടായിരുന്നത്. ഒരു ദിവസം സ്റ്റുഡിയോയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഒരു ട്രക്ക് വന്ന് ഞാൻ സഞ്ചരിച്ച് കാറിൽ ഇടിച്ചു. വലിയ അപകടമായിരുന്നു അത്. അന്ന് കാറിന്റെ ചില്ലുകൾ എന്റെ മുഖത്താണ് തറച്ചത്.
ആ നേരം എന്നെ ആശുപത്രിയിൽ എത്തിക്കുവാൻ പോലും ആരും ഉണ്ടായില്ല. മരിക്കുകയാണെന്ന് പോലും അന്ന് തോന്നി. പിന്നീട് 67 ചില്ലു കഷ്‌ണങ്ങളാണ് എന്റെ മുഖത്ത് നിന്നും സർജറിയിലൂടെ നീക്കം ചെയ്‌തത് മഹിമ പറഞ്ഞു.