‘ജീവിതം അവിടെ അവസാനിച്ചു എന്ന് തോന്നി’ - മല്ലിക സുകുമാരന്‍ പറയുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 16 ജൂണ്‍ 2020 (13:26 IST)
മലയാള സിനിമാപ്രേമികൾക്ക് എന്നെന്നും ഓർമ്മിക്കാനായി ഒരു പിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് സുകുമാരൻ. അദ്ദേഹം അന്തരിച്ചിട്ട് ഇന്നേക്ക് 23 വർഷമാകുകയാണ്. നാൽപത്തിയൊൻമ്പതാം വയസ്സിലായിരുന്നു സുകുമാരന്റെ വിയോഗം. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഭാര്യ  മല്ലിക സുകുമാരൻ.
 
മക്കളൊക്കെ അദ്ദേഹത്തിൽനിന്ന് ഇനിയും കുറെ പഠിക്കാനുണ്ടെന്ന് അവർ പറയുന്നു. ഇന്ദ്രജിത്ത് പന്ത്രണ്ടാം ക്ലാസിലും പൃഥ്വിരാജ് ഒമ്പതാം ക്ലാസിലും പഠിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻറെ വിയോഗം. 
 
ഇന്ദ്രജിത്തിന് തമിഴ്നാട്ടിലെ കോളേജിൽ പഠിക്കാൻ ചേർത്തശേഷമായിരുന്നു അദ്ദേഹം ഞങ്ങളെ വിട്ടുപോയതെന്ന് മല്ലിക സുകുമാരൻ പറയുന്നു. ജീവിതമേ അവസാനിച്ചു എന്ന് വിചാരിച്ച നിമിഷങ്ങളായിരുന്നു അത്. ജീവിതത്തിലെ വലിയ ശക്തി എന്നെ വിട്ടു പോയി എന്ന് തോന്നിയെങ്കിലും തളർന്നു പോകരുത് എന്ന് എപ്പോഴും മനസ്സിലുണ്ടായിരുന്നു. അദ്ദേഹം നൽകിയ പാഠങ്ങളിലൂടെയാണ് ഞങ്ങൾ ഇതുവരെ എത്തിയത്.
 
മക്കൾ ഭാവിയിൽ സിനിമയിൽ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാമാന്യം വിദ്യാഭ്യാസം കഴിഞ്ഞ് മാത്രമേ സിനിമയിലെത്താവുള്ളൂ എന്നൊരു  നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നവെന്ന് മല്ലിക സുകുമാരൻ ഓര്‍മ്മിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹമോചന കേസില്‍ ഭാര്യയ്ക്ക് വേണ്ടി ഹാജരായി, അഭിഭാഷകയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം

സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും

Vijay TVK: 'വിജയ് വന്നത് മുടിയൊന്നും ചീകാതെ, സ്ത്രീകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു, ഒരുപാട് കരഞ്ഞു': അനുഭവം പറഞ്ഞ് യുവാവ്

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു, ഇസ്രായേൽ സൈനികരെ കൊന്നു, ഇസ്രായേൽ തിരിച്ചടിക്കണമെന്ന് ട്രംപ്

Gold Price: ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ച

അടുത്ത ലേഖനം
Show comments