ആ സീന്‍ ഒഴിവാക്കാമോയെന്ന് അദേനിയോട് ചോദിച്ചു, പക്ഷേ മമ്മൂട്ടി സമ്മതിച്ചില്ല!

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (12:39 IST)
മമ്മൂട്ടി എന്ന താരത്തേപ്പോലെ അഭിനയിക്കാന്‍ കഴിയുക എന്നതാണ് പല അഭിനേതാക്കളും പുലര്‍ത്തുന്ന സ്വപ്നം. ആ പെര്‍ഫെക്ഷന്‍ തന്‍റെ അഭിനയത്തിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുണ്ട്! പുതുതായി സിനിമയിലേക്ക് വരുന്ന പലരും മമ്മൂട്ടിയുടെ അഭിനയം കണ്ട് അമ്പരന്ന് അഭിനയം മറന്നുനില്‍ക്കുന്നതും പതിവ് കാഴ്ചയാണ്.
 
സിനിമയില്‍ പുതുമുഖമല്ല ഫുട്ബോള്‍ താരം ഐ എം വിജയന്‍. ‘ശാന്തം’ എന്ന ചിത്രത്തിലൂടെ താന്‍ മികച്ച നടന്‍ കൂടിയാണെന്ന് തെളിയിച്ചിട്ടുള്ളതാണ്. പിന്നീട് ഒട്ടേറെ തമിഴ് ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
എന്നാല്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചത് ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലാണ്. മമ്മൂട്ടിയോട് വില്ലത്തരം കാണിക്കുന്ന ആളായാണ് അഭിനയിക്കേണ്ടത്. ആ സിനിമയിലെ ഒരു രംഗത്ത് മമ്മൂട്ടിയുടെ തോളില്‍ തട്ടി പുച്ഛഭാവത്തില്‍ സംസാരിക്കേണ്ട ഒരു സന്ദര്‍ഭമുണ്ട്. എത്ര തവണ എടുത്തിട്ടും ആ സീന്‍ ശരിയായില്ല. 
 
മമ്മൂട്ടിയുടെ തോളില്‍ തട്ടി ഐ എം വിജയന്‍ സംസാരിക്കുന്ന രംഗം സംവിധായകന്‍ ഹനീഫ് അദേനി പല തവണ എടുത്തു. എന്നാല്‍ ശരിയായി വന്നില്ല. ഒടുവില്‍ ആ രംഗം ഒഴിവാക്കിത്തരുമോ എന്ന് വിജയന്‍ തന്നെ സംവിധായകനോട് അഭ്യര്‍ത്ഥിച്ചു.
 
എന്നാല്‍ മമ്മൂട്ടി സമ്മതിച്ചില്ല. ആ രംഗം അങ്ങനെ തന്നെ ചെയ്യണമെന്ന് മമ്മൂട്ടി നിര്‍ബന്ധിച്ചു. ഒടുവില്‍ ഐ എം വിജയന്‍ അത് അഭിനയിപ്പിച്ച് ഫലിപ്പിച്ചു. സിനിമയില്‍ ശ്രദ്ധേയമായ ഒരു രംഗമായി അത് മാറുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

അടുത്ത ലേഖനം
Show comments