Webdunia - Bharat's app for daily news and videos

Install App

ബിലാലിനോട് കണക്ക് തീർക്കാൻ അവനെത്തുന്നു ക്രിസ്റ്റഫർ, വില്ലനായി ഫഹദ് ഫാസിൽ?!

കൊച്ചി വീണ്ടും മാറി...

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (12:19 IST)
മമ്മൂട്ടി ആരാധകരും സിനിമാ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ബിലാൽ. മലയാളത്തിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് അവതാരമായ ബിലാൽ ജോൺ കുരിശിങ്കൽ തന്റെ രണ്ടാം വരവിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അനൌൺസ് നടന്നതു മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 
 
ബിലാലിനോട് പക തീർക്കാൻ സായിപ്പ് ടോണിയുടെ അനുജൻ എത്തുകയാണ്. കുരിശിങ്കൽ കുടുംബത്തിന്റെ തായ്‌‌വേര് പിഴുതെടുക്കുകയാണ് അവന്റെ ലക്ഷ്യം. ക്രിസ്റ്റഫർ എന്ന അനുജനായി, വില്ലനായി എത്തുന്നത് ഫഹദ് ഫാസിൽ ആണ്. ഇത്തരമൊരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എ‌എഫ്‌എക്സ് മൂവി ക്ലബ്ബിൽ രാഹുൽ രാജ് എഴുതിയ കഥയാണ് ശ്രദ്ധേയമാകുന്നത്. 
 
പോസ്റ്റിന്റെ പൂർണരൂപം: 
 
ബിജോ യുടെ ഓർമ്മദിവസം കൈയിൽ പൂക്കളുമായി ബ്ലാക് ഫിയറ്റ് പദ്മിനി കാറിൽ വെള്ള ഷർട്ടും ,ബ്ലൂ ജീൻസ് ധരിച്ച് ഒരു കൂളിംഗ് ഗ്ലാസ് വച്ച് പള്ളി സെമിത്തേരിയിലേക്ക് കാലെടുത്തുവയ്ക്കുന്നതായിരുന്നു ബിലാലിന്റെ intro Scene with that Terffic Bgm…
 
ബിലാലിന്റെ കൂടെയുള്ളത് മേരി ടീച്ചർ നേരിട്ട് പറയാതെ പറഞ്ഞ ഏൽപ്പിച്ചിട്ടു പോയ അബു(ദുൽഖർസൽമാൻ)
ആയിരുന്നു.. കൊച്ചിയിൽ നിന്ന് അബുവുമായി നാടുവിട്ട് ബിലാൽ പതിനൊന്നു വർഷത്തിനു ശേഷമാണ് കൊച്ചിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്… തനിക്ക് ജീവിതത്തിൽ സംഭവിച്ച താളപ്പിഴകൾ ഒന്നും അബുവിന് സംഭവിക്കരുത്.. അങ്ങനെ സംഭവിച്ചാൽ അത് മേരി ടീച്ചറിന്റെ ആത്മാവിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്, അത് എന്നതുകൊണ്ടാണ് ബിലാൽ അബുവിനെ കൊച്ചിയിൽ നിന്ന് മാറ്റിയതും. ഉയർന്ന് വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയച്ചതും… പക്ഷെ ഇപ്പോൾ എടിയുടെയും മുരുകന്റെയും നിർബന്ധപ്രകാരമാണ് ബിലാൽ കൊച്ചിയിലേക്ക് മടങ്ങിവന്നത്.. ബിലാൽ കൂടെയുണ്ടെങ്കിൽ സുരക്ഷിതരാണ് അവർ എന്ന് വിശ്വാസം കൊണ്ട് … സുരക്ഷിതരല്ല എന്ന തോന്നലിനെ കാരണങ്ങൾ പലതുണ്ട്..
 
കൊച്ചി ഇന്ന് ഭരിക്കുന്നത് 2 ഗ്യാങ്ങുകൾ ഒന്ന് പാണ്ടി അസിയുടെ(വിനായകൻ) ഏതും, രണ്ട് മുണ്ടൻ സേവിയുടെ (ചെമ്പൻ വിനോദ്)ഏതും …ഈ രണ്ടു ഗ്യാങ്ങുകളുടെയും head ആണ് ബിലാൽ എന്നെന്നേക്കുമായി ഇല്ലാതാക്കി കളഞ്ഞു സായിപ്പ് ടോണിയുടെ അനിയൻ ക്രിസ്റ്റഫർ (ഫഹദ് ഫാസിൽ) പക്കാ -ve shaded violentic character like a psycho… കള്ളും കഞ്ചാവും മയക്കുമരുന്നും ഗ്യാംഗ് വാറുകളും കൊല്ലും കൊലയും ഒക്കെയായി കുത്തഴിഞ്ഞ ഒരു നഗരമായി മാറി കഴിഞ്ഞു ഇന്ന് കൊച്ചി…. ബിലാൽ പറഞ്ഞുതീർത്ത് പഴയ പല കണക്കുകളും ചെയ്തുവച്ച പകപോക്കലുകളും വർഷങ്ങൾക്ക് ശേഷം എടിയെയും മുരുകനെയും തേടി എത്തിരിക്കുകയാണ് .. ബീച്ചിൽ ഒരു റസ്റ്റോറൻറ് ഒരുമിച്ച് നടത്തി സന്തോഷമുള്ള ഒരു ജീവിതം ആസ്വദിച്ചു വരുന്ന എടിയും മുരുകനും നേരിടേണ്ടി വരുന്ന് പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്യാൻ ബിലാലിനെ സാന്നിധ്യം അനിവാര്യമാണ് ബിലാൽ ഉണ്ടെങ്കിലേ ചിലർ അടങ്ങുകയുള്ളൂ മടങ്ങുകയുള്ളൂ..
 
ബിലാലിന്റെ കുടുംബത്തിനെ ഇല്ലാതാക്കണം എന്ന തീരുമാനിച്ചുറപ്പിച്ച ഇരിക്കുകയാണ് ക്രിസ്റ്റഫർ … എടിയുടെ ഭാര്യയായിരുന്നു അവൻറെ ആദ്യലക്ഷ്യം അതവൻ അതിക്രൂരവും ദാരുണമായി തന്നെ പൂർത്തിയാക്കുകയും ചെയ്തു അവനറിയാം വേണ്ടപ്പെട്ടവർക്ക് വേദനിച്ചാൽ മാത്രമേ ബിലാൽ മടങ്ങി എത്തുകയുള്ളൂ ..കണക്കുകൾ നേർക്ക് നേരെ നിന്ന് തീർക്കാൻ ബിലാൽ അവൻറെ മുന്നിൽ വരണം.. സ്വന്തം ചേട്ടൻ സായിപ്പ് ടോണി യേ ബിലാൽ ഇല്ലാതാക്കുമ്പോൾ പ്രതികരിക്കാൻ തക്ക കെല്പ് അവൻ അന്ന് ഉണ്ടായിരുന്നില്ല.. അവൻ വളരുന്നതിനോടൊപ്പം അവൻറെ പകയും വളർന്നു …. സഹോദരന്മാരുടെ വേർപാട് കണ്ടു പകച്ചുനിൽക്കുന്ന ബിലാലിന്റെ മരണം അതാണ് അവന്റെ ലക്ഷ്യം….
 
കൊച്ചി പഴയ കൊച്ചി അല്ലെങ്കിലും ബിലാൽ പഴയ ബിലാൽ തന്നെയാണ് എന്നത് ക്രിസ്റ്റഫർ നെ മനസ്സിലാക്കി കൊടുക്കുന്നതിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്.. 
 
ഗംഭീര Bgm ,കിടിലൻ ഡയലോഗുകൾ, കഥാപാത്രങ്ങളുടെ തകർപ്പൻ ഗെറ്റപ്പുകൾ, ആക്ഷൻ സീക്വൻസുകൾ, മാരക സ്ക്രിപ്റ്റ് വർക് ,ഒരുപാട് unexpected ഗസ്സ്റ്റ് അപ്പിയറൻസ് ,twist thrill എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ് ഇൗ ചിത്രം…. ബിലാൽ 2 ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല…

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments