മോഹന്‍ലാലിനൊപ്പമുള്ള ആ സീനില്‍ മമ്മൂട്ടി കള്ള ആക്‍ടിംഗ് ചെയ്തു!

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (12:24 IST)
മമ്മൂട്ടി നേരേ വാ നേരേ പോ എന്ന രീതിയുടെ ആളാണ്. പറയാനുള്ളത് മുഖത്തുനോക്കി പറയും. അതുപോലെ തന്നെയാണ് അഭിനയത്തിലും. ഏത് കഥാപാത്രമാണെങ്കിലും ഏറ്റവും സത്യസന്ധതയോടെ അവതരിപ്പിക്കും. ആ അഭിനയം കണ്ടാല്‍ അത് അഭിനയമാണെന്ന് തോന്നില്ല. അനുഭവങ്ങളുടെ ഉള്‍ക്കരുത്താണ് മമ്മൂട്ടിക്ക് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്നത്.
 
എന്നാല്‍ ഒരിക്കല്‍ മാത്രം മമ്മൂട്ടി കള്ള ആക്ടിംഗ് ചെയ്തു. അതേക്കുറിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: “ഹരികൃഷ്ണൻസിൽ ജൂഹി ചൗള ഉണ്ടാക്കി കൊണ്ടുവരുന്ന ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കഴിക്കുന്ന രംഗമുണ്ട്. പക്ഷേ ക്യാമറയ്ക്കു മുന്നിൽ ഇരുന്നപ്പോൾ വിളമ്പിയത് സാധാരണയിലും നല്ല രുചിയുള്ള ഭക്ഷണമാണ്. നല്ല ഭക്ഷണത്തെ കുറ്റം പറയാൻ അന്നും ഇന്നും എനിക്ക് സങ്കടമാണ്. പക്ഷേ കുറ്റം പറയുന്നതാണ് സീൻ. അങ്ങനെ നല്ല ഭക്ഷണം നല്ല രുചിയോടെ കഴിക്കുന്നു. ചീത്ത ഭക്ഷണമാണെന്ന മട്ടിൽ അഭിനയിക്കുന്നു ! ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ കള്ള ആക്ടിങ് ചെയ്തത്” - മനോരമയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു. 
 
ഹരികൃഷ്ണന്‍സിന്‍റെ സെറ്റില്‍ ഉണ്ടായ ഒരു സംഭവത്തില്‍ നിന്നാണ് പിന്നീട് എല്ലാ സെറ്റിലും ഒരു ദിവസം മമ്മൂട്ടിയുടെ വക ബിരിയാണി ലഭിച്ചുതുടങ്ങിയത്.
 
''ഹരികൃഷ്ണൻസിന്റെ സെറ്റില്‍ സുലുവിന്‍റെ വക പൊതിച്ചോറ് എനിക്കായി കൊണ്ടുവന്നപ്പോള്‍ മോഹന്‍ലാല്‍ അടുത്തു കൂടി.. എന്താ ഇത്?. ഇലപ്പൊതിയെന്നു കേട്ടതോടെ ലാൽ അതു തട്ടിയെടുത്തു. നല്ല രുചിയുണ്ടല്ലോ എന്നു പറഞ്ഞ് മുഴുവൻ അകത്താക്കി. അന്നു ഞാൻ പട്ടിണി. പിറ്റേ ദിവസം എനിക്കും ലാലിനും ഉൾപ്പെടെ നാലഞ്ചു പൊതിച്ചോറ് വന്നു. പിന്നെയത് പത്തും പതിനഞ്ചും ഇരുപതുമൊക്കെയായി.. ഒരുപാടു പേർ ആവശ്യക്കാരായി. ഞാനതൊന്നു പരിഷ്കരിച്ചു ബിരിയാണിയാക്കി. പിന്നെ സെറ്റിൽ എല്ലാവർക്കും ഒരു ദിവസം ബിരിയാണി എന്റെ വക” - മമ്മൂട്ടി വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേര്‍ കൂടി ചികിത്സയില്‍; ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് വരും

'എനിക്കറിയാവുന്നതെല്ലാം പറഞ്ഞു': ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തത് മൂന്നര മണിക്കൂര്‍

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി: കർശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും

Kerala Rain: ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം; കേരളത്തിൽ ഫെബ്രുവരി 19 മുതൽ മഴ സാധ്യത

ഇനി വൃതശുദ്ധിയുടെ ദിവസങ്ങൾ, കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർഥനകളും

അടുത്ത ലേഖനം
Show comments