Publish Date: Thu, 27 Sep 2018 (11:44 IST)
Updated Date: Thu, 27 Sep 2018 (11:46 IST)
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച് പ്രേക്ഷകരെ കൈയ്യിലെടുത്ത നടിയാണ് ഗീത. വാത്സല്യം എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ പ്രശംസകൾ നേടിയ കഥാപാത്രം ആയിരുന്നു ഗീതയുടേത്. അഭിമന്യുവിലെ മോഹൻലാലിന്റെ നായിക, വൈശാലിയിലെ ദേവദാസി തുടങ്ങിയ കഥാപാത്രങ്ങളൊന്നും പ്രേക്ഷകർ മറക്കാനിടയില്ല.
ഒരിടവേളയ്ക്ക് ശേഷം ഗീത വീണ്ടും തിരിച്ചെത്തുകയാണ്. കുഞ്ചാക്കോ ബോബന്റെ അമ്മയായി ജോണി ജോണി യെസ് അപ്പ എന്ന ചിത്രത്തിലൂടെയാണ് ഗീത തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. മുൻപ് ദുൽഖർ സൽമാന്റെ അമ്മയായി സലാല മൊബൈൽസിലും അഭിനയിച്ചിരുന്നു.
ദുല്‍ഖര്‍ അച്ഛനേക്കാളും വ്യത്യസ്തനാണ്. പയ്യന്‍ ഭയങ്കര ഹമ്പിള്‍ ആണ്. ഇപ്പോ പിന്നെ വരുന്ന പിള്ളേരൊക്കെ അങ്ങനെയാണെന്ന് ഗീത ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.