നല്ലൊരു കഥ കേട്ടാല്‍ അതിനേപ്പറ്റി എക്സൈറ്റഡായി സംസാരിക്കുന്ന മമ്മൂട്ടിയെക്കുറിച്ച് ദുല്‍ക്കര്‍ പറയുന്നത്...

Webdunia
ബുധന്‍, 14 മാര്‍ച്ച് 2018 (21:46 IST)
മമ്മൂട്ടി നമ്മുടെ യുവതാരങ്ങള്‍ക്കൊക്കെ മാതൃകയാണ്. എങ്ങനെയുള്ള കഥകള്‍ സ്വീകരിക്കണം, എങ്ങനെ അഭിനയിക്കണം തുടങ്ങി അഭിനയത്തിന്‍റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ഓരോ രീതിയും പെര്‍ഫെക്ടാണ്. വ്യക്തി എന്ന നിലയിലാണെങ്കിലും നൂറില്‍ നൂറും നല്‍കാവുന്ന പച്ചമനുഷ്യന്‍. മറ്റുതാരങ്ങളുടെ കാര്യം പോകട്ടെ, ദുല്‍ക്കര്‍ സല്‍മാനെ മമ്മൂട്ടി എങ്ങനെയൊക്കെയായിരിക്കും സ്വാധീനിച്ചിരിക്കുക?
 
“അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നൊന്നും പറയാനാവില്ല. നല്ല സിനിമകള്‍ ചെയ്യണമെന്നുള്ള താല്‍‌പ്പര്യവും ഇഷ്ടവും അതിനുള്ള എനര്‍ജിയുമൊക്കെ എക്സ്ട്രീമാണ് വാപ്പച്ചിക്ക് ഇപ്പോഴും. അതെന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ലൊരു കഥ കേട്ടാല്‍ അതിനേപ്പറ്റി വളരെ എക്സൈറ്റഡായി സംസാരിക്കുകയും മറ്റും ചെയ്യും വാപ്പച്ചി. പുതിയ തലമുറയിലെ ആളുകള്‍ക്കെല്ലാം അതൊരു ഇന്‍സ്പിരേഷനാണ്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. 
 
താനും വാപ്പച്ചിയും ഒരുമിച്ച് വീട്ടില്‍ കാണുന്നത് ചുരുക്കമാണെന്നും അതുകൊണ്ട് സിനിമ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയോ ആലോചനയോ ഒന്നും നടക്കില്ലെന്നും ദുല്‍ക്കര്‍ പറയുന്നു. ഏതെങ്കിലും പ്രത്യേക ഐഡിയ ഒക്കെ കേള്‍ക്കുമ്പോള്‍ ഇടയ്ക്ക് ചോദിക്കാറുണ്ടെന്നും ദുല്‍ക്കര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

എണ്ണവില ഉയരുന്നത് പണപ്പെരുപ്പമുണ്ടാക്കാം, കരകയറാൻ മാസങ്ങളെടുക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഹോർമുസ് പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടലുമായി ബ്രിട്ടൻ :35 രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു

അർജൻ്റീന ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല, കേരളത്തെ വഞ്ചിച്ചു, പരാതി കൊടുക്കുമെന്ന് വി അബ്ദുറഹ്മാൻ

3000 രൂപ ക്ഷേമ പെൻഷൻ, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, ശബരിമല നിയമം മുതൽ ഇന്ദിര ഗ്യാരന്റി വരെ: കോൺഗ്രസ് പ്രകടന പത്രിക പുറത്ത്

അടുത്ത ലേഖനം
Show comments