Publish Date: Wed, 14 Mar 2018 (21:28 IST)
Updated Date: Wed, 14 Mar 2018 (21:29 IST)
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കൊറിയോഗ്രഫറെ മലയാളികള്‍ കൂടുതല്‍ അറിയുന്നത്. അന്യഭാഷകളില്‍ മാത്രം കണ്ടിരുന്ന ആക്ഷന്‍ സീക്വന്‍സുകള്‍ മലയാളികള്‍ക്കും പരിചിതമാക്കിയ കൊറിയോഗ്രഫറാണ് പീറ്റര്‍ ഹെയ്ന്‍.
മോഹന്‍ലാല്‍ ആരാധകരെ ഇളക്കിമറിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. പീറ്റര്‍ ഹെയ്ന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ നായകനാക്കി ചലച്ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം പീറ്റര്‍ ഹെയ്ന്‍ വെളിപ്പെടുത്തിയത്.
ബഹുഭാഷയില്‍ നിര്‍മിക്കുന്ന ചിത്രം ആക്ഷനായിരിക്കും പ്രാധാന്യം നല്‍കുക. രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധര്‍ ആയിരിക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ബാഹുബലി, അന്ന്യന്‍, ഏഴാം അറിവ്, രാവണന്‍, ഗജിനി തുടങ്ങി ഒട്ടേറെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് പീറ്റര്‍ ഹെയ്ന്‍.