Select Your Language

Notifications

webdunia
webdunia
webdunia
webdunia

''മമ്മൂക്കയാണ് എന്നെ സജസ്റ്റ് ചെയ്തത്'' - പേരൻപ് നായിക അഞ്ജലി അമീർ പറയുന്നു

ആദ്യം നീ പെണ്ണാകൂ, നമുക്ക് പ്രണയിക്കാം; ആദ്യ പ്രണയത്തെ കുറിച്ച മമ്മൂട്ടിയുടെ നായിക

''മമ്മൂക്കയാണ് എന്നെ സജസ്റ്റ് ചെയ്തത്'' - പേരൻപ് നായിക അഞ്ജലി അമീർ പറയുന്നു
, വ്യാഴം, 23 ഫെബ്രുവരി 2017 (13:50 IST)
ട്രാൻസ്ജൻഡർ എന്ന് പറയുമ്പോൾ തന്നെ സമൂഹം മുഖം ചുളിയ്ക്കാറുണ്ട്. എവിടേയും തഴയ്പ്പെട്ടിട്ടേ ഉള്ളു അവർ. എന്നാൽ താൻ ആഗ്രഹിച്ചത് പോലെ സിനിമയിൽ തിളങ്ങാൻ അവസരം ലഭിച്ചയാളാണ് അഞ്ജലി അമീർ. അഞ്ജലിയെ തേടിയെത്തിയത് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ്. തന്നെ മമ്മൂക്കയാണ് പേരൻപ് എന്ന സിനിമയിലേക്ക് സജസ്റ്റ് ചെയ്തതെന്ന് അഞ്ജലി പറയുന്നു. 
 
സ്‌കൂളില്‍ വച്ച് തനിക്കുണ്ടായ പ്രണയത്തെ കുറിച്ച് അഞ്ജലി സംസാരിക്കുന്നു. നീ പെണ്ണാകൂ.. നമുക്ക് വിവാഹം കഴിയ്ക്കാം.. ഒരുമിച്ച് ജീവിയ്ക്കാം എന്നൊക്കെ അന്ന് തന്നോട് അയാള്‍ പറഞ്ഞിരുന്നു എന്ന് നടി 
ഏഷ്യനെറ്റ് പ്ലസിലെ റണ്‍ ബേബി റണ്‍ എന്ന ചാറ്റ്‌ഷോയില്‍ സംസാരിക്കവെ പറഞ്ഞു.
 
''മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ്. ആദ്യമായിട്ടാണ് മമ്മൂട്ടിയെ നേരിട്ട് കാണുന്നത്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് അനുഗ്രഹമാണ്. എന്നെ സഹായിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്''. എന്ന് അഞ്ജലി നേരത്തെ വ്യക്തമാക്കിയിരുന്നു. 
 
റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പേരൻപ് എന്ന തമിഴ് ചിത്രത്തിലാണ് നായികയായി അഞ്ജലി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. തമിഴിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും, ചിത്രം മലയാളത്തിലും റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപ്ലവം ഏതായാലും നായിക ഗായത്രി സുരേഷ് തന്നെ!