മലയാള സിനിമയിലും താരസംഘടനയായ അമ്മയിലും പല തരത്തിലുള്ള വേർതിരുവുകൾ ഉണ്ടെന്ന് നടൻ തിലകൻ പല തവണ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ നായര്‍ ലോബി മലയാള സിനിമയില്‍  ചേരി തിരിവ് ഉണ്ടാക്കുന്നുവെന്ന ആരോപണം നടന്‍ തിലകനാണ് ആദ്യം ഉന്നയിക്കുന്നത്. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	എന്നാല്‍ ഈ വിഷയത്തിൽ ജഗതി ശ്രീകുമാറിനെ പോലെയുള്ള സീനിയര്‍ താരങ്ങള്‍ തിലകനോട് യോജിച്ചിരുന്നില്ല. അടിസ്ഥാനരഹിതമായ ഒരു തോന്നാൽ മാത്രമാണെന്ന് ജഗതിയടക്കമുള്ളവർ പറഞ്ഞെങ്കിലും തന്റെ നിലപാടിൽ തിലകൻ ഉറച്ച് നിന്നിരുന്നു. 
 
									
										
								
																	
	 
	മോഹന്‍ലാല്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയ സീനിയര്‍ താരങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു തിലകന്റെ പ്രധാന ആരോപണം. എന്നാൽ, ഇക്കാര്യത്തിൽ തിലകൻ ചേട്ടന് ഉണ്ടായത് വെറും തെട്ടിദ്ധാരണയായിരുന്നുവെന്ന് മണിയൻപിള്ള രാജു പിന്നീടൊരിക്കൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
 
									
											
							                     
							
							
			        							
								
																	
	 
	“സിനിമയില്‍ ഒരിക്കലും ജാതിമതമില്ല, കാരണം മമ്മൂട്ടി എന്ന നടനെ കൊണ്ട് വരുന്നത് എംടി വാസുദേവന്‍ എന്ന നായരാണ്, മോഹന്‍ലാലിനെ കൊണ്ട് വന്നതാകട്ടെ ഫാസില്‍ എന്ന ഇസ്ലാമും.”- എന്നായിരുന്നു മണിയൻപിള്ള രാജു തിലകന് നൽകിയ മറുപടി.